• Home
  • kerala
  • രാഗേഷ് പ്രൈവറ്റ് സെക്രട്ടറി, മുന്‍ സെക്രട്ടറി ആര്‍.മോഹനും പദവി, പുത്തലത്ത് മാറാതെ തുടരും

രാഗേഷ് പ്രൈവറ്റ് സെക്രട്ടറി, മുന്‍ സെക്രട്ടറി ആര്‍.മോഹനും പദവി, പുത്തലത്ത് മാറാതെ തുടരും

മുഖ്യമന്ത്രി അധികാരമേറ്റെടുത്തതിന്റെ ആദ്യ ദിനം തന്നെ തന്റെ ഓഫീസുമായി ബന്ധപ്പെട്ട സുപ്രധാനമായ ചില നിയമനങ്ങള്‍ പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി സംസ്ഥാനസമിതി അംഗവും മുന്‍ രാജ്യസഭാംഗവുമായ കെ.കെ.രാഗേഷിനെ നിയമിച്ചു. കഴിഞ്ഞ സര്‍ക്കാരിന്റെ അവസാനകാലത്ത് പ്രൈവറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ച ആര്‍.മോഹനെ മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി ആയി നിയമിച്ചു.

ആര്‍.മോഹന്‍

മുന്‍ ടേമില്‍ പൊളിറ്റിക്കല്‍ സെക്രട്ടറിയായ പുത്തലത്ത് ദിനേശന്‍ ഇത്തവണയും അതേ തസ്തികയില്‍ തുടരുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഇറക്കിയ പത്രക്കുറിപ്പില്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

രാഗേഷ് പ്രൈവറ്റ് സെക്രട്ടറി, മുന്‍ സെക്രട്ടറി ആര്‍.മോഹനും പദവി, പുത്തലത്ത് മാറാതെ തുടരും - The Political Editor