എന്‍.സി.പിയിലെ മന്ത്രിത്തര്‍ക്കം തീര്‍ന്നു. തോമസ് കെ. തോമസിന് രണ്ടര വര്‍ഷം മന്ത്രിസ്ഥാനം നല്‍കിക്കൊണ്ട് പ്രശ്‌നം ദേശീയ നേതൃത്വം പരിഹരിച്ചു. ആദ്യത്തെ രണ്ടര വര്‍ഷം നിലവിലുള്ള മന്ത്രി എ.കെ. ശശീന്ദ്രന്‍ മന്ത്രിയാകാനാണ് ധാരണ. അവസാനത്തെ രണ്ടരവര്‍ഷം തോമസ്.കെ.തോമസും മന്ത്രി പദവി വഹിക്കും. അന്തരിച്ച മന്ത്രി തോമസ് ചാണ്ടിയുടെ സഹോദരനാണ് തോമസ് കെ. തോമസ്.













