മന്ത്രിമാരെ നിശ്ചയിക്കാനുള്ള സി.പി.എം. സംസ്ഥാന സെക്രട്ടറിയറ്റ്, കമ്മിറ്റി യോഗങ്ങള്‍ ഇന്ന് ചേരുന്നു. ഉച്ചയോടെ പുതിയ മന്ത്രിമാരുടെ പട്ടിക ആവുമെന്നാണ് കരുതുന്നത്. ഏറെ ആകാംക്ഷാപൂര്‍വ്വം കേരളം കാത്തുനില്‍ക്കുന്ന ഒന്നാണ് സി.പി.എമ്മിന്റെ മന്ത്രിമാര്‍ ആരൊക്കെ എന്ന കാര്യം. സി.പി.ഐ.ക്കുള്ള നാല് മന്ത്രിമാരുടെ പട്ടികയും ഇന്ന് അറിവാകും. എന്‍.സി.പി. മന്ത്രിയെയും ഇന്ന് തീരുമാനിക്കും. ഇതിനായി ദേശീയ ജനറല്‍ സെക്രട്ടറി പ്രഫുല്‍ പട്ടേല്‍ ഇന്ന് കേരളത്തിലേക്കെത്തുന്നുണ്ട്.













