പ്രതിപക്ഷ നേതാവ് ആരാകണമെന്നത് സംബന്ധിച്ച് കോൺഗ്രസ് ഹൈക്കമാണ്ട് പ്രതിനിധികൾ എം.എൽ.എ. മാരുമായി നടത്തിയ കൂടിക്കാഴ്ചയിൽ രമേശ് ചെന്നിത്തലയെ പിന്തുണച്ച് 19 എംഎൽഎമാർ. 21 കോൺഗ്രസ് എംഎൽഎമാരിൽ 19 പേരും രമേശ് ചെന്നിത്തല തുടരാണമെന്നാണ് താല്പര്യം അറിയിച്ചത്നിയമസഭാ കക്ഷി നേതൃസ്ഥാനത്തേക്ക് രമേശ് ചെന്നിത്തലയുടെ പേര് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി നിർദ്ദേശിച്ചു. എന്നാൽ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് സ്വയം ഉയർത്തിക്കാട്ടിയ വിഡി സതീശന് അദ്ദേഹത്തെ കൂടാതെ മറ്റൊരാളുടെ പിന്തുണ മാത്രമാണ് ലഭിച്ചത് .













