കേന്ദ്രസര്‍ക്കാര്‍ നിര്‍മ്മാണം തുടങ്ങിയിരിക്കുന്ന സെന്‍ട്രല്‍ വിസ്ത പാര്‍ലമെന്റ് സമുച്ചയം കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ നിര്‍ത്തിവെക്കണമെന്ന് നിര്‍ദ്ദേശം നല്‍കണമെന്ന ഹര്‍ജിയില്‍ ഡെല്‍ഹി ഹൈക്കോടതി ഇന്ന് വാദം കേള്‍ക്കും. ഹര്‍ജി പരിഗണിക്കാന്‍ വൈകുന്നതില്‍ പല വിമര്‍ശനവും ഉയര്‍ന്നിരുന്നു. ജസ്റ്റിസുമാരായ ഡി.എന്‍.പട്ടേല്‍, ജ്യോതി സിങ് എന്നിവരാണ് ഹര്‍ജി പരിഗണിക്കുന്നത്.













