ഇസ്രായേലില്‍ റോക്കറ്റാക്രമണത്തില്‍ കൊല്ലപ്പെട്ട ഇടുക്കി സ്വദേശിനി സൗമ്യയുടെ വീട്ടില്‍ ഇസ്രായേല്‍ നയതന്ത്ര പ്രതിനിധി നേരിട്ടെത്തി അനുശോചനം അറിയിച്ചു. തെക്കെ ഇന്ത്യയ്ക്കായുള്ള കോണ്‍സല്‍ ജനറല്‍ ജോനാതന്‍ സദ്ക ആണ് ഞായറാഴ്ച കീരിത്തോട്ടെ വീട്ടിലെത്തിയത്. ഭീരുക്കളായ ഹമാസിന്റെ ഭീകരാക്രമണത്തില്‍ മരിച്ച മാലാഖയ്ക്ക് പ്രാര്‍ത്ഥന എന്ന് ജോനാതന്‍ പിന്നീട് ട്വീറ്റ് ചെയ്തു. ഗാസമുനമ്പ് അതിര്‍ത്തിമേഖലയില്‍ അഷ്‌കെലോണ്‍ എന്ന സ്ഥലത്ത് കെയര്‍ ടേക്കറായി ജോലി ചെയ്യവേയാണ് സൗമ്യ ഹമാസ് തൊടുത്തു വിട്ട റോക്കറ്റ് പതിച്ച് കൊല്ലപ്പെട്ടത്. നാട്ടിലുള്ള ഭര്‍ത്താവുമായി സംസാരിച്ചു കൊണ്ടു നില്‍ക്കുമ്പോഴായിരുന്നു റോക്കറ്റ് പതിച്ചത്.














