• Home
  • kerala
  • സൗമ്യയുടെ മൃതദേഹവുമായി പ്രത്യേക വിമാനം ഡെല്‍ഹിയിലെത്തി, ഉച്ചയോടെ നാട്ടിലെത്തിക്കും

സൗമ്യയുടെ മൃതദേഹവുമായി പ്രത്യേക വിമാനം ഡെല്‍ഹിയിലെത്തി, ഉച്ചയോടെ നാട്ടിലെത്തിക്കും

ഇസ്രായേലില്‍ കൊല്ലപ്പെട്ട ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ സന്തോഷിന്‍റെ മൃതദേഹവുമായി പ്രത്യേക വിമാനം ടെല്‍ അവീവില്‍ നിന്ന് ഡെല്‍ഹിയിലെത്തി. ഡെല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹത്തിൽ കേന്ദ്ര മന്ത്രി വി.മുരളീധരൻ ആദരാഞ്ജലി അർപ്പിച്ചു.

സൗമ്യയുടെ ഭൗതിക ദേഹം ഉച്ചയോടെ നാട്ടിലെത്തിക്കും. എയർ ഇന്ത്യ വിമാനത്തിൽ മൃതദേഹം കൊച്ചിയിലെത്തിച്ച് ബന്ധുക്കൾക്ക് കൈമാറും. നാല് നാൾ മുൻപ് ഇസ്രായേലിലേക്ക് ഹമാസ് നടത്തിയ റോക്കറ്റാക്രമണത്തിലാണ്‌ സൗമ്യ കൊല്ലപ്പെട്ടത്.

ഡെല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹത്തിൽ കേന്ദ്ര മന്ത്രി വി.മുരളീധരൻ ആദരാഞ്ജലി അർപ്പിക്കുന്നു

ഇസ്രായേലിലെ അഷ്ക ലോണില്‍ കഴിഞ്ഞ പത്തുവര്‍ഷമായി കെയര്‍ ടേക്കറായി ജോലി ചെയ്യുകയായിരുന്നു സൗമ്യ. സൗമ്യ അഷ്ക ലോണില്‍ താമസിച്ചിരുന്ന അപ്പാര്‍ട്ട്മെന്റിലേക്ക് ഹമാസിന്‍റെ റോക്കറ്റ് പതിക്കുകയായിരുന്നു. 2017 ലാണ് അവസാനമായി സൗമ്യ നാട്ടിലെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

സൗമ്യയുടെ മൃതദേഹവുമായി പ്രത്യേക വിമാനം ഡെല്‍ഹിയിലെത്തി, ഉച്ചയോടെ നാട്ടിലെത്തിക്കും - The Political Editor