രാജ്യത്തെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ മാസങ്ങള്‍ക്കു പത്ത് മാസങ്ങള്‍ക്കു മുമ്പാരംഭിച്ച കര്‍ഷക പ്രക്ഷോഭം കടുത്ത കൊവിഡ് വ്യാപനത്തിനിടയിലും തുടരുന്നതിലെ ആശങ്ക ഹരിയാനയിലെ ബി.ജെ.പി. സര്‍ക്കാരിനുണ്ട്. സമരത്തിന് പോയി വരുന്ന കര്‍ഷകരിലൂടെയാണ് ഗ്രാമങ്ങളില്‍ കൊവിഡ് പടരുന്നത് എന്ന പുതിയ വാദവുമായി വന്ന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ സമരം തല്‍ക്കാലം നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് വാര്‍ത്താസമ്മേളനം നടത്തി. മനുഷ്യജീവനെക്കാളും വലുതല്ല ഒന്നും-എന്നാണ് ഖട്ടര്‍ പറഞ്ഞത്. മനുഷ്യജീവന് വില കല്‍പിച്ചതിന്റെ ദയനീയ കഥകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വന്നുകൊണ്ടിരിക്കുമ്പോള്‍ ബി.ജെ.പി. മുഖ്യമന്ത്രിയുടെ വാക്കുകള്‍ ശ്രദ്ധേയമായി.













