• Home
  • latest news
  • ഡെല്‍ഹിയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി 36ല്‍ നിന്നും 19ലേക്ക് താഴ്ന്നു, രാജ്യത്തിന് ആശ്വാസം പകര്‍ന്ന് രോഗനിരക്കില്‍ 30,016 കുറവ്

ഡെല്‍ഹിയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി 36ല്‍ നിന്നും 19ലേക്ക് താഴ്ന്നു, രാജ്യത്തിന് ആശ്വാസം പകര്‍ന്ന് രോഗനിരക്കില്‍ 30,016 കുറവ്

രാജ്യമാകെ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയ ശേഷം തെല്ലൊരാശ്വാസവാര്‍ത്ത പുറത്തു വരുന്നു, കൊവിഡ് കണക്കില്‍ മുപ്പതിനായിരത്തില്‍ പരം കേസുകളുടെ കുറവ്, കഴിഞ്ഞ രണ്ടു മാസത്തിനിടെ ആദ്യമായി ഇന്നലെ രേഖപ്പെടുത്തി. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഈ വിവരം പുറത്തു വിട്ടിരിക്കുന്നത്. പത്തു സംസ്ഥാനങ്ങളിലായിരുന്നു കൊവിഡ് ഏറ്റവും കൂടുതല്‍–ആകെ കേസുകളുടെ 69.88 ശതമാനവും. ഇതിലാണ് ആശാവഹമായ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്.ഡെല്‍ഹിയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19-ലേക്ക് താഴ്ന്നു. പ്രതിദിന കേസുകളുടെ എണ്ണം 12,500 ആയി ഇന്നലെ കുറഞ്ഞു. എന്നാല്‍ കേസുകളുടെ എണ്ണം 2000 ആകുന്നതു വരെ നിയന്ത്രണങ്ങളില്‍ ഒരു തരം ഇളവും വരുത്തില്ലെന്ന് ഡല്‍ഹി ആരോഗ്യവകുപ്പു മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

ഡെല്‍ഹിയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി 36ല്‍ നിന്നും 19ലേക്ക് താഴ്ന്നു, രാജ്യത്തിന് ആശ്വാസം പകര്‍ന്ന് രോഗനിരക്കില്‍ 30,016 കുറവ് - The Political Editor