• Home
  • kerala
  • തലസ്ഥാനത്ത് കനത്ത മഴ, തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന്‍ വെള്ളത്തില്‍ മുങ്ങി

തലസ്ഥാനത്ത് കനത്ത മഴ, തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന്‍ വെള്ളത്തില്‍ മുങ്ങി

ഇന്നലെ വൈകീട്ട് മുതല്‍ തിരുവനന്തപുരത്ത് പെയ്ത് കനത്ത മഴ നഗരത്തിലെ പല പ്രദേശങ്ങളെയും വെള്ളത്തിനടിയിലാക്കി.

വെള്ളം കയിയതമ്പാനൂർ റയിൽവേ സ്റ്റേഷൻ

അപ്രതീക്ഷിതമായി വന്ന വെള്ളപ്പൊക്കം ജനത്തിനെ ദുരിതത്തിലാക്കി. തമ്പാനൂരിലെ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോം ഉള്‍പ്പെടെ വെള്ളത്തില്‍ മുങ്ങി. തമ്പാനൂര്‍, കിഴക്കേക്കോട്ട, ചാല മാര്‍ക്കറ്റ്, ശ്രീവരാഹം എന്നിവിടങ്ങളിലെല്ലാം വെള്ളം കയറി. കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ കണക്കു പ്രകാരം, ഇന്നലെ രാത്രി 8.30 വരെ 78 മില്ലിമീറ്റര്‍ മഴ പെയ്തിട്ടുണ്ട്.

സംസ്ഥാനത്ത് അടുത്ത ദിവസം മുതല്‍ കനത്ത മഴയ്ക്ക് സാധ്യത ഉണ്ടെന്ന പ്രവചനം ഉണ്ടെങ്കിലും ഇന്നലത്തെ കനത്ത മഴ ആരും പ്രതിക്ഷിച്ചിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *

തലസ്ഥാനത്ത് കനത്ത മഴ, തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന്‍ വെള്ളത്തില്‍ മുങ്ങി - The Political Editor