• Home
  • kerala
  • ലോക് ഡൗണ്‍ ചട്ടങ്ങളില്‍ ഇളവ് വരുത്തി, മാംസവില്‍പനക്കടകള്‍ ഇന്ന് രാത്രി വരെ തുറക്കാം, 15ന് ബാങ്ക് അവധി…ഒപ്പം മറ്റു ചിലതു കൂടി

ലോക് ഡൗണ്‍ ചട്ടങ്ങളില്‍ ഇളവ് വരുത്തി, മാംസവില്‍പനക്കടകള്‍ ഇന്ന് രാത്രി വരെ തുറക്കാം, 15ന് ബാങ്ക് അവധി…ഒപ്പം മറ്റു ചിലതു കൂടി

മെയ് എട്ടിന് പുറപ്പെടുവിച്ച ലോക് ഡൗണ്‍ ചട്ടങ്ങളില്‍ ചില ഇളവുകള്‍ വരുത്തി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. പെരുന്നാള്‍ പ്രമാണിച്ചുള്ള ചില ഇളവുകളും ഇതില്‍ ഉള്‍പ്പെടുന്നു.

  1. മെയ് 11-നും 15-നും ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും നെഗോഷിബിള്‍ ഇന്‍സ്ട്രമെന്റ്‌സ് ആക്ട് അനുസരിച്ച് അവധിയായിരിക്കും.
  2. മാംസവില്‍പനക്കടകള്‍ മെയ് 12-ന് രാത്രി പത്തുമണി വരെ ഹോം ഡെലിവറിക്കു വേണ്ടി മാത്രം പ്രവര്‍ത്തിക്കാന്‍ അനുവദിക്കും. റംസാന്‍ ആവശ്യത്തിനാണ് ഈ ഇളവ്.
    3.ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്കു വരുന്നവര്‍ യാത്ര തുടങ്ങുന്നതിന് 72 മണിക്കൂര്‍ മുമ്പ് ലഭിച്ച, കൊവിഡ് നെഗറ്റീവ് ആണെന്ന ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ് സഹിതം മാത്രം വരണം.
  3. കൊച്ചിയിലെ ഭക്ഷ്യ സുരക്ഷാ സ്റ്റാന്‍ഡാര്‍ഡ് അഥോറിറ്റിയുടെ ഓഫീസും നാല് സ്വകാര്യ അംഗീകൃത ലാബുകളും കുറഞ്ഞ ജീവനക്കാരെ വെച്ച് പ്രവര്‍ത്തിപ്പിക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

ലോക് ഡൗണ്‍ ചട്ടങ്ങളില്‍ ഇളവ് വരുത്തി, മാംസവില്‍പനക്കടകള്‍ ഇന്ന് രാത്രി വരെ തുറക്കാം, 15ന് ബാങ്ക് അവധി…ഒപ്പം മറ്റു ചിലതു കൂടി - The Political Editor