ഒരു കോടി ഡോസ് വാക്‌സിന്‍ വില കൊടുത്തു വാങ്ങാനുള്ള കേരളത്തിന്റെ തീരുമാനം അനുസരിച്ചുള്ള മരുന്നിന്റെ ആദ്യ ബാച്ച് മൂന്നര ലക്ഷം ഡോസ് കൊവി ഷീല്‍ഡ് വാക്‌സിന്‍ ഇന്ന് എത്തും. കൊച്ചിയിലേക്കാണ് വിമാനമാര്‍ഗം എത്തിക്കുക. ഇതോടെ കേരളത്തിലെ വാക്‌സിനേഷന് വേഗം വര്‍ധിക്കും എന്നാണ് കരുതുന്നത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് ഉള്‍പ്പെടെ സമൂഹത്തില്‍ നിരന്തരം ഇടപഴകുന്നവര്‍ക്ക് മുന്‍ഗണന നല്‍കാന്‍ ഈ വാക്‌സിന്‍ ബാച്ച് വരുന്നതോടെ സര്‍ക്കാര്‍ തീരുമാനിക്കുമെന്നാണ് അറിയുന്നത്. കൊവിഡാനന്തര രോഗബാധയില്‍ ഇന്നലെ മാതൃഭൂമി ന്യൂസിന്റെ മുതിര്‍ന്ന റിപ്പോര്‍ട്ടര്‍ കൊച്ചിയില്‍ മരിച്ചതോടെ വാക്‌സിനേഷന്‍ മുന്‍ഗണനയിലേക്ക് കേരളത്തിലെ മാധ്യമപ്രവര്‍ത്തകരെയും ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ നടപടിയാരംഭിച്ചതായും റിപ്പോര്‍ട്ടുണ്ട്.













