• Home
  • latest news
  • ഒഡിഷ രണ്ടാഴ്ചയ്ക്കിടെ 11 സംസ്ഥാനങ്ങള്‍ക്ക് നല്‍കിയത് 516 ടാങ്കര്‍ ഓക്‌സിജന്‍

ഒഡിഷ രണ്ടാഴ്ചയ്ക്കിടെ 11 സംസ്ഥാനങ്ങള്‍ക്ക് നല്‍കിയത് 516 ടാങ്കര്‍ ഓക്‌സിജന്‍

കൊവിഡ് പ്രതിരോധത്തില്‍ പുതിയ മാതൃക തീര്‍ത്ത സംസ്ഥാനമായ ഒഡീഷ മെഡിക്കല്‍ ഓക്‌സിജന്‍ ആവശ്യത്തിലധികം ഉല്‍പാദിപ്പിച്ച് മറ്റ് സംസ്ഥാനങ്ങള്‍ക്ക് നല്‍കിയതിലും പുതു ചരിത്രമെഴുതി ഇന്ത്യയില്‍ ഒന്നാമതെത്തി. 18 ദിവസത്തിനകം 516 കണ്ടെയിനര്‍ ഓക്‌സിജന്‍ 11 സംസ്ഥാനങ്ങള്‍ക്കായി അയച്ചു കൊടുത്ത് ഈ സംസ്ഥാനം ഇന്ത്യയില്‍ തന്നെ ഏറ്റവും ജീവകാരുണ്യപരമായ പ്രവര്‍ത്തനം നടത്തി. ആന്ധ്ര, തെലങ്കാന, തമിഴ്‌നാട്, ഹരിയാന, മഹാരാഷ്ട്ര, ചത്തീസ്ഗഢ്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഡെല്‍ഹി, പഞ്ചാബ്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങള്‍ക്കാണ് ഒഡീഷ ഓക്‌സിജന്‍ നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *

ഒഡിഷ രണ്ടാഴ്ചയ്ക്കിടെ 11 സംസ്ഥാനങ്ങള്‍ക്ക് നല്‍കിയത് 516 ടാങ്കര്‍ ഓക്‌സിജന്‍ - The Political Editor