സാര്‍വ്വത്രികമായി സൗജന്യവാക്‌സിനേഷന്‍ നടപ്പാക്കാന്‍ സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തെ പ്രമുഖ ഇടതു വിദ്യാര്‍ഥി സംഘടനയായ എസ്.എഫ്.ഐ സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. വിദേശത്തു നിന്നും ഓക്‌സിജന്‍ കോണ്‍സെട്രേറ്ററുകള്‍ രോഗികള്‍ക്കായി വ്യക്തിപരമായി വാങ്ങുമ്പോൾ അതിന് ജി.എസ്.ടി. ഒഴിവാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. 1970-ലെ പേറ്റന്റ് ആക്ട് അനുസരിച്ച് നിര്‍ബന്ധിത ലൈസന്‍സ് നല്‍കി വാക്‌സിന്‍ ഉല്‍പാദനം ത്വരിതമാക്കണം, അവശ്യവസ്തുക്കളുടെ വിതരണം കാര്യക്ഷമമാക്കാന്‍ കോടതി ഇടപെടണം എന്നീ ആവശ്യങ്ങളും സംഘടന ഇന്റര്‍വെന്‍ഷന്‍ ഹര്‍ജിയിലൂടെ ഉയര്‍ത്തിയിട്ടുണ്ട്.













