• Home
  • latest news
  • മുംബൈ അധോലോക നായകൻ ഛോട്ടാ രാജൻ കോവിഡ് ബാധിച്ചു മരിച്ചെന്നു വാർത്ത, നിഷേധിച്ചു ഡൽഹി പോലീസ്

മുംബൈ അധോലോക നായകൻ ഛോട്ടാ രാജൻ കോവിഡ് ബാധിച്ചു മരിച്ചെന്നു വാർത്ത, നിഷേധിച്ചു ഡൽഹി പോലീസ്

മുംബൈ അധോലോകത്തെ ദീർഘ കാലം അടക്കി വാണ അധോലോക കുറ്റകൃത്യ നായകൻ രാജേന്ദ്ര നിഖാൽജി എന്ന ഛോട്ടാ രാജൻ കോവിഡ് ബാധയെത്തുടർന്ന്മരിച്ചു എന്ന് വാർത്ത പരന്നതിന് പിറകെ വാർത്ത നിഷേധിച്ചു ഡൽഹി പോലീസും എയിംസ് ആശുപത്രിയും.. ഡൽഹി എയിംസിലായിരുന്നു മരണം എന്നാണ് വാർത്ത വന്നത്.. തിഹാർ ജയിലിൽ ശിക്ഷ അനുഭവിക്കുകയായിരുന്ന രാജനെ കഴിഞ്ഞ ഏപ്രിൽ 26-നാണ് കോവിഡ് ബാധിച്ചതിനെ തുടർന്ന് തീഹാർ ജയിലിൽ നിന്നും എയിംസിലേക്ക് മാറ്റിയത്.

61 വയസ്സുള്ള ഛോട്ടാ രാജനെ 2015-ലാണ് ഇന്‍ഡോനേഷ്യയിലെ ബാലിയില്‍ നിന്നും അറസ്റ്റു ചെയ്തത്. അന്നു മുതല്‍ ഡെല്‍ഹി തിഹാര്‍ ജയിലിലായിരുന്നു. 2018-ല്‍ രാജനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. 2011-ല്‍ പത്രപ്രവര്‍ത്തകനായ ജ്യോതിര്‍മയീ ഡെ -യെ വധിച്ച കേസിലാണ് ശിക്ഷ.

Leave a Reply

Your email address will not be published. Required fields are marked *

മുംബൈ അധോലോക നായകൻ ഛോട്ടാ രാജൻ കോവിഡ് ബാധിച്ചു മരിച്ചെന്നു വാർത്ത, നിഷേധിച്ചു ഡൽഹി പോലീസ് - The Political Editor