• Home
  • kerala
  • പോലീസ് പാസ്സിന് ഓണ്‍ലൈന്‍ സംവിധാനം ഇന്ന് നിലവില്‍ വരും

പോലീസ് പാസ്സിന് ഓണ്‍ലൈന്‍ സംവിധാനം ഇന്ന് നിലവില്‍ വരും

ലോക്ക് ഡൌൺ സമയത്തു അത്യാവശ്യ യാത്ര നടത്താൻ വേണ്ട പോലീസ് പാസ്സിന് ഓണ്‍ലൈന്‍ സംവിധാനം ഇന്ന് നിലവില്‍ വരും. അവശ്യസര്‍വ്വീസ് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ലോക്ഡൗണ്‍ സമയത്ത് യാത്ര ചെയ്യുന്നതിന് അവരുടെ സ്ഥാപനം നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിക്കാം.
ഇവര്‍ക്ക് പ്രത്യേകം പോലീസ് പാസ്സിന്‍റെ ആവശ്യമില്ല.

വീട്ടുജോലിക്കാര്‍ക്കും കൂലിപ്പണിക്കാര്‍ക്കും തൊഴിലാളികള്‍ക്കും ശനിയാഴ്ച സ്വയം തയ്യാറാക്കിയ സാക്ഷ്യപത്രം കയ്യില്‍ കരുതി യാത്ര ചെയ്യാം. പോലീസ് പാസ്സിന് അപേക്ഷിക്കാനുള്ള ഓണ്‍ലൈന്‍ സംവിധാനം ശനിയാഴ്ച്ച വൈകുന്നേരത്തോടെ നിലവില്‍ വരും. അതിനുശേഷം മേല്‍പ്പറഞ്ഞ വിഭാഗത്തില്‍പ്പെട്ടവര്‍ നേരിട്ടോ അവരുടെ തൊഴില്‍ദാതാക്കള്‍ മുഖേനയോ പാസ്സിന് അപേക്ഷിക്കേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *

പോലീസ് പാസ്സിന് ഓണ്‍ലൈന്‍ സംവിധാനം ഇന്ന് നിലവില്‍ വരും - The Political Editor