• Home
  • latest news
  • ഏഴ് കിലോ യുറേനിയവുമായി രണ്ടു പേര്‍ പിടിയില്‍, 21 കോടി വില

ഏഴ് കിലോ യുറേനിയവുമായി രണ്ടു പേര്‍ പിടിയില്‍, 21 കോടി വില

ആണവായുധത്തിനും ഊര്‍ജ്ജോല്‍പാദന സംവിധാനങ്ങളിലും ഉപയോഗിക്കുന്ന, അത്യധികം റേഡിയോ ആക്ടീവും മനുഷ്യര്‍ക്ക് അത്യപകടകരവുമായ ലോഹമായ യുറേനിയവുമായി രണ്ടു പേര്‍ മഹാരാഷ്ട്ര ഭീകര വിരുദ്ധ സ്‌ക്വാഡിന്റെ പിടിയിലായി. അപൂര്‍വ്വമായ ഒരു കള്ളക്കടത്താണ് മുംബൈയില്‍ പിടിയിലായത്.

21.3 കോടി രൂപ വില വരുന്ന ഏഴ് കിലോ സ്വാഭാവിക യുറേനിയമാണ് പിടിച്ചത്. മുംബൈ താനെ സ്വദേശി ജിഗര്‍ പാണ്ഡെയെ ആണ് ആദ്യം പിടിച്ചത്. അയാളില്‍ നിന്നാണ് കൂട്ടുപ്രതി അബു താഹിറിനെ കുറിച്ച് വിവരം കിട്ടിയത്.
പിടിച്ചെടുത്ത യുറേനിയം ട്രോംബെയിലെ ഭാഭ ആറ്റോമിക് റിസര്‍ച്ച് സെന്ററിലേക്ക് അയച്ച് പരിശോധന നടത്തി. ആറ്റോമിക് എനര്‍ജി ആക്ട് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

ഏഴ് കിലോ യുറേനിയവുമായി രണ്ടു പേര്‍ പിടിയില്‍, 21 കോടി വില - The Political Editor