ഇതൊരു ഞെട്ടിക്കുന്ന കുതിപ്പാണ്–ഒറ്റ ദിവസം ഇന്ത്യയില്‍ പുതിയതായി നാലു ലക്ഷത്തി പന്തീരായിരത്തി 262 രോഗികള്‍. ഇതിനകം രണ്ടു കോടി പത്തേമുക്കാല്‍ ലക്ഷത്തിലധികം രോഗികളായെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഈ പോക്ക് എങ്ങോട്ടാണെന്ന് മാത്രം ഇനിയും പ്രവചാനാതീതം.
കൊവിഡിനെതിരെ പൊരുതുന്ന മുന്‍ നിര പോരാളികളും ആരോഗ്യപ്രവര്‍ത്തകരും അനുദിനം അധികഭാരത്താല്‍ തളര്‍ന്നു കൊണ്ടിരിക്കുന്നു. ഈ സ്ഥിതി ഒരാഴ്ച കൂടി തുടര്‍ന്നാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വലിയ വെല്ലുവിളിയാകും എന്ന് വിദഗ്ധര്‍ പറയുന്നു. രണ്ടാഴ്ച എങ്കിലും സമ്പൂര്‍ണ ലോക് ഡൗണ്‍ മാത്രമാണ് ഈ വ്യാപനം കുറയ്ക്കാനുള്ള വഴിയെന്ന് മെഡിക്കല്‍ രംഗത്തെ വിദഗ്ധരും പറയുന്നു.













