• Home
  • latest news
  • അമേരിക്കന്‍ ഇന്ത്യക്കാര്‍ 200 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ ഇന്ത്യയ്ക്ക് നല്‍കി

അമേരിക്കന്‍ ഇന്ത്യക്കാര്‍ 200 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ ഇന്ത്യയ്ക്ക് നല്‍കി

ഇന്ത്യയിലെ രോഗികളെ സഹായിക്കാനായി അമേരിക്കയിലെ ഇന്ത്യക്കാരുടെ കാരുണ്യത്തിന്റെ കൈകല്‍ നീളുന്നു. വര്‍ധിച്ചു വരുന്ന ഓക്‌സിജന്‍ അപര്യാപ്തത പരിഹരിക്കാനായി അമേരിക്കയിലെ ലോസ് ആഞ്ചലസ്, കാലഫോര്‍ണിയ എന്നിവിടങ്ങളിലെ ഇന്ത്യക്കാര്‍ 200 ഓക്‌സിജന്‍ കോണ്‍സെട്രേഷന്‍ ഉപകരണങ്ങള്‍ ഇന്ത്യയിലേക്ക് അയച്ചതായി റിപ്പോര്‍ട്ട്. രണ്ടാഴ്ചയായിട്ടും ഡെല്‍ഹിയിലെ ആശുപത്രികളിലെ ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. ഉത്തര്‍പ്രദേശ്, കര്‍ണാടക ഉള്‍പ്പെടെ പല സംസ്ഥാനങ്ങളിലും ഓക്‌സിജന്‍ കിട്ടാതെ ഇപ്പോഴും രോഗികള്‍ മരിച്ചുകൊണ്ടിരിക്കുന്നുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *