• Home
  • kerala
  • പി ടി തോമസിനെതിരെ മാനനഷ്ടക്കേസുമായി പി കെ ശ്രീമതി

പി ടി തോമസിനെതിരെ മാനനഷ്ടക്കേസുമായി പി കെ ശ്രീമതി

സംസ്ഥാനത്തെ ഓക്സിജൻ വിതരണത്തിന്റെ കുത്തകാവകാശം പി കെ ശ്രീമതിയുടെ ബന്ധുക്കൾക്ക് ആണെന്ന പി ടി തോമസ് എം എൽ എ യുടെ പ്രസ്താവന പിൻവലിച്ച് പരസ്യമായി മാപ്പ് പറയണമെന്ന് മുന്‍ ആരോഗ്യവകുപ്പു മന്ത്രിയും സി.പി.എം.നേതാവുമായ പി.കെ.ശ്രീമതി ആവശ്യപ്പെട്ടു. തന്റെ ബന്ധുക്കളായ ആരെങ്കിലും ഓക്‌സിജന്‍ വിതരണത്തിന്റെ മൊത്തം അവകാശം ഉള്ളവരായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ വിശദാംശം പുറത്തു വിടാന്‍ ശ്രീമതി കോണ്‍ഗ്രസ് നേതാവിനെ വെല്ലുവിളിച്ചു.

അല്ലാത്തപക്ഷം പിടി തോമസിനെതിരെ ഒരു കോടിരൂപയുടെ മാനനഷ്ടക്കേസുമായി മുന്നോട്ടുപോകുമെന്നും കാണിച്ചു പി കെ ശ്രീമതി വക്കീൽ നോട്ടീസ് അയച്ചു.

Leave a Reply

Your email address will not be published. Required fields are marked *

പി ടി തോമസിനെതിരെ മാനനഷ്ടക്കേസുമായി പി കെ ശ്രീമതി - The Political Editor