ഉത്തര്‍പ്രദേശ് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷവിജയം അവകാശപ്പെട്ട് ബി.ജെ.പി.യും ആംആദ്മി പാര്‍ടിയും രംഗത്ത്. 13 ലക്ഷം സ്ഥാനാര്‍ഥികള്‍ മല്‍സരിച്ച ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മൂന്ന് ലക്ഷം പേര്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പലരും ജയിച്ച ശേഷമാണ് ഏതെങ്കിലും പാര്‍ടിയുടെ ഭാഗമായി മാറുന്നത്.
918 സ്ഥാനാര്‍ഥികള്‍ ജി്ല്ലാ പഞ്ചായത്തിലേക്ക് വിജയിച്ചതായും 500 പേര്‍ ലീഡ് ചെയ്യുന്നതായും ബി.ജെ.പി. അവകാശപ്പെട്ടു. അതേസമയം, ആം ആദ്മി പാര്‍ടിയാകട്ടെ 70 സ്ഥാനാര്‍ഥികള്‍ ജില്ലാ പഞ്ചായത്തിലും 200-ലധികം പേര്‍ ഗ്രാമ പഞ്ചായത്തിലും ജയിച്ചതായി അവകാശപ്പെട്ടു. ജില്ലാ പഞ്ചായത്തിലേക്ക് ജയിച്ചവര്‍ക്ക് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കുമെന്ന് ആം ആദ്മി പാര്‍ടി പ്രസ്താവിച്ചു.













