• Home
  • kerala
  • ഇന്ന് 26,011 പേര്‍ക്ക് കോവിഡ്

ഇന്ന് 26,011 പേര്‍ക്ക് കോവിഡ്

കേരളത്തില്‍ ഇന്ന് 26,011 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 19,519 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27.01 ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 96,296 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 45 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5450 ആയി.

കോഴിക്കോട് 3919, എറണാകുളം 3291, മലപ്പുറം 3278, തൃശൂര്‍ 2621, തിരുവനന്തപുരം 2450, ആലപ്പുഴ 1994, പാലക്കാട് 1729, കോട്ടയം 1650, കണ്ണൂര്‍ 1469, കൊല്ലം 1311, കാസര്‍ഗോഡ് 1139, പത്തനംതിട്ട 428, ഇടുക്കി 407, വയനാട് 325 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (108), സൗത്ത് ആഫ്രിക്ക (8), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 117 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 114 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

ഇന്ന് 26,011 പേര്‍ക്ക് കോവിഡ് - The Political Editor