• Home
  • kerala
  • ആര്‍.ബാലകൃഷ്ണപിള്ള അന്തരിച്ചു

ആര്‍.ബാലകൃഷ്ണപിള്ള അന്തരിച്ചു

മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് ബി സ്ഥാപക നേതാവുമായ ആര്‍.ബാലകൃഷ്ണപിള്ള അന്തരിച്ചു. 86 വയസ്സായിരുന്നു. അസുഖ ബാധിതനായി ഏതാനും ദിവസമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിിരിക്കയായിരുന്നു. അനാരോഗ്യം കാരണം ഏറെ നാളായി വിശ്രമത്തിലും ചികിത്സയിലും ആയിരുന്ന ആര്‍ ബാലകൃഷ്ണപ്പിള്ളയെ ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവമാണ് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കടുത്ത ശ്വാസ തടസത്തെ തുടര്‍ന്ന് വെന്റിലേറ്ററിലായിരുന്നു.

മുന്നാക്ക സമുദായ വികസനകമ്മീഷന്‍ ചെയര്‍മാനായി പ്രവര്‍ത്തിച്ചു വരുന്ന ബാലകൃഷ്ണ പിള്ള കൊട്ടാരക്കര മണ്ഡലത്തെ പ്രതിനിധീകരിച്ച് മൂന്ന് ദശാബ്ദക്കാലം നിയമസഭയില്‍ അംഗമായി. കെ.കരുണാകരന്റെ മന്ത്രിസഭയില്‍ 1982 മുതല്‍ 87 വരെ വൈദ്യുതി മന്ത്രിയായിരുന്നു. ട്രാന്‍സ്‌പോര്‍ട്ട് വകുപ്പും കൈകാര്യം ചെയ്തിട്ടുണ്ട്.

പ്രശസ്ത നടനും മുന്‍ മന്ത്രിയും ഇപ്പോള്‍ പത്തനാപുരം എം.എല്‍.എ.യുമായ ഗണേഷ് കുമാര്‍, ഉഷ, ബിന്ദു എന്നിവരാണ് മക്കള്‍.

Leave a Reply

Your email address will not be published. Required fields are marked *

ആര്‍.ബാലകൃഷ്ണപിള്ള അന്തരിച്ചു - The Political Editor