വടക്കു കിഴക്കന്‍ സംസ്ഥാനമായ ആസ്സാമില്‍ ബി.ജെ.പി.ക്ക് തുടര്‍ഭരണം കിട്ടി. ബി.ജെ.പി.യുടെ എന്‍.ഡി.എ. സഖ്യത്തിന് 75 സീറ്റുകള്‍ കിട്ടിയപ്പോള്‍ ബി.ജെ.പി.ക്ക് സ്വന്തമായി 60 സീറ്റ് കിട്ടി. സഖ്യകക്ഷികളായ ആസാം ഗണ പരിഷത്തിന് 9 സീറ്റും യുണൈറ്റഡ് പീപ്പിള്‍സ് പാര്‍ടി ലിബറല്‍-ന് ആറ് സീറ്റും കിട്ടി. ആസ്സാമില്‍ ആകെ 126 സീറ്റുകളാണ്.
കോണ്‍ഗ്രസ് സഖ്യത്തിന് 49 സീറ്റാണ് കിട്ടിയത്. ഇതില്‍ കോണ്‍ഗ്രസിന് തനിച്ച് 29 സീറ്റ് മാത്രമേ ഉള്ളൂ. സഖ്യകക്ഷിയായ എ.ഐ.യു.ഡി.എഫിന് 16 സീറ്റും, ബോഡോ ലാന്റ് പീപ്പിള്‍സ് ഫ്രണ്ടിന് നാലും കിട്ടി.
സി.പി.എമ്മിന് ആസ്സാമില്‍ ഒരു സീറ്റില്‍ ജയിക്കാന്‍ കഴിഞ്ഞു.
നിലവിലുള്ള മുഖ്യമന്ത്രി സര്‍ബാനന്ദ സോണോവാല്‍ തുടരുമെന്നാണ് സൂചന. അദ്ദേഹം മജൗലി മണ്ഡലത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടു. ഒരു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷം ഉണ്ട്.













