• Home
  • latest news
  • മദ്രാസ് ഹൈക്കോടതിയുടെ പരാമര്‍ശത്തിനെതിരെ തിരഞ്ഞെടുപ്പു കമ്മീഷന്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി

മദ്രാസ് ഹൈക്കോടതിയുടെ പരാമര്‍ശത്തിനെതിരെ തിരഞ്ഞെടുപ്പു കമ്മീഷന്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി

രാജ്യത്ത് കൊവിഡഡ് പടരുന്നതിന് ഉത്തരവാദി ിരഞ്ഞെടുപ്പു കമ്മീഷനാണെന്നും തിരഞ്ഞെടുപ്പു റാലികളില്‍ കൊവിഡ് ചട്ടം പാലിക്കുന്നത് ഉറപ്പാക്കുന്നതില്‍ പരാജയപ്പെട്ടതിന് കൊലപാതകക്കുറ്റം ചുമത്തേണ്ടതാണെന്നും ഉള്ള മദ്രാസ് ഹൈക്കോടതിയുടെ പരാമര്‍ശത്തിനെതിരെ സുപ്രീംകോടതിയില്‍ തിരഞ്ഞെടുപ്പു കമ്മീഷന്‍ ഹര്‍ജി നല്‍കി. ഏപ്രില്‍ 26-നാണ് മദ്രാസ് ഹൈക്കോടതി ഈ പരാമര്‍ശം നടത്തിയത്. ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ ബെഞ്ച് മെയ് മൂന്നിന് കേസ് കേള്‍ക്കും.
നേരത്തെ തിരഞ്ഞെടുപ്പു കമ്മീഷന്‍ മദ്രാസ് ഹൈക്കോടതിയെത്തന്നെ ഹര്‍ജിയുമായി സമീപിച്ചിരുന്നു. പക്ഷേ ചീഫ് ജസ്റ്റിസിന്റെ ബഞ്ച് ഹര്‍ജി ഫയലില്‍ സ്വീകരിച്ചില്ല. മാധ്യമങ്ങള്‍ കോടതിയുടെ വാക്കുകള്‍ സെന്‍സേഷനലാക്കി അവതരിപ്പിക്കുന്നത് നിയന്ത്രിക്കാന്‍ നടപടി വേണമെന്നും തിരഞ്ഞെടുപ്പു കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

മദ്രാസ് ഹൈക്കോടതിയുടെ പരാമര്‍ശത്തിനെതിരെ തിരഞ്ഞെടുപ്പു കമ്മീഷന്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി - The Political Editor