Categories
latest news

ജീവന്‍രക്ഷാമരുന്നുകള്‍ ലഭ്യമാക്കാന്‍ പേറ്റന്റ് ആക്ടിലെ 92, 100 വകുപ്പുകളെ സര്‍ക്കാര്‍ ആശ്രയിക്കാത്തതെന്ത്–സുപ്രീംകോടതി

കോവിഡ് ചികില്‍സയില്‍ ഇപ്പോള്‍ ഏറ്റവുമധികം കിട്ടാമരുന്നായി മാറിയിരിക്കുന്നത് റെംഡിസീവര്‍ ആണ്. കരിഞ്ചന്തയില്‍ പോലും വില്‍ക്കപ്പെടുന്നു. ഇന്ന് സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനെ ഇക്കാര്യത്തിലും ചോദ്യം ചെയ്തു. എന്തുകൊണ്ട് സര്‍ക്കാര്‍ പേറ്റന്റ് ആക്ട് കയ്യിലുണ്ടായിട്ടും അതിന്റെ സൗകര്യം ഉപയോഗിക്കുന്നില്ല എന്നാണ് സോളിസിറ്റര്‍ ജനറലിനോട് കോടതി ചോദിച്ചത്. പേറ്റന്റ് നിയമത്തിന്റെ 92,100 വകുപ്പുകള്‍ കോടതി എടുത്തുപറഞ്ഞു. ഇവ ഉപയോഗിച്ച് സര്‍ക്കാരിന് മരുന്നുകള്‍ സ്വന്തം അധികാരം ഉപയോഗിച്ച് നിര്‍മ്മിച്ച് വിപണിയിലെത്തിക്കാന്‍ കഴിയും.

92 പ്രകാരം കേന്ദ്രസര്‍ക്കാരിന് ഇത്തരം മരുന്നുകള്‍ നിര്‍മ്മിക്കാന്‍ നിര്‍ബന്ധ ലൈസന്‍സ് നല്‍കാം. 100-ാം വകുപ്പു പ്രകാരം സര്‍ക്കാരിന് പേറ്റന്റ് ചെയ്ത ഉല്‍പന്നങ്ങളോ കണ്ടുപിടുത്തമോ സര്‍ക്കാരിന്റെ ആവശ്യത്തിനായി ഉപയോഗിക്കാം.
ഈ വകുപ്പുകളുടെ ആനുകൂല്യം ഉപയോഗിക്കാനായി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കാനുള്ള ഉത്തരവ് നല്‍കാതിരിക്കാന്‍ എന്തെങ്കിലും ന്യായം സര്‍ക്കാരിന് പറയാനുണ്ടോ എന്ന് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ ബെഞ്ച് ചോദിച്ചു.
ഇപ്പോഴുള്ളത് ഒരു ആരോഗ്യ അടിയന്തിരാവസ്ഥയാണെന്നും നിര്‍ബന്ധിത ലൈസന്‍സിങ് അത്യാവശ്യമുള്ള സാഹചര്യമാണെന്നും ജസ്റ്റിസ് രവീന്ദ്ര നിരീക്ഷിച്ചു.

thepoliticaleditor
Spread the love
English Summary: why central govt not invoking the patent act to solve the scarcity of life saving medicines asks supreme court

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick