തിരഞ്ഞെടുപ്പു പെരുമാറ്റം ലംഘിച്ച് പ്രാചരണത്തില്‍ പങ്കുചേര്‍ന്നതിനും വോട്ടിങിനെ സ്വാധീനിക്കും വിധം പ്രവര്‍ത്തിച്ചതിനും ഒരു എ.എസ്.ഐ.യെയും ഒരു സിവില്‍ പോലീസ് ഓഫീസറെയും തിരുവനന്തപുരം റേഞ്ച് ഐ.ജി. അന്വേഷണ വിധേയമായി സസ്‌പെന്റു ചെയ്തു.
തിരുവനന്തപുരം മലയിന്‍കീഴ് പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ഹരീഷ്, നെയ്യാറ്റിന്‍കര പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ അജിത് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ട് വോട്ടേഴ്‌സ് സ്ലിപ്പ് വിതരണം ചെയ്തതിനാണ് ഹരീഷിന് സസ്പന്‍ഡ് ചെയ്തത്. സമൂഹമാധ്യമങ്ങളില്‍ കൂടി എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി പ്രചാരണം നടത്തിയെന്നതാണ് അജിത്തിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ കാരണം.