താന്‍ എകെജി സെന്‍ററില്‍ പോയിട്ടില്ലെന്നും അവിടെ സിപിഎം നേതാക്കളോട് മാപ്പ് പറഞ്ഞിട്ടില്ലെന്നും ഏഷ്യാനെറ്റ് വാര്‍ത്താ അവതാരകന്‍ വിനു വി ജോണ്‍.
നേരത്തെ സിപിഎം കണ്ണൂര്‍ ജില്ലാസെക്രട്ടറി എം.വി. ജയരാജന്‍ ആണ് ഏഷ്യാനെറ്റിന്റെ ചീഫ് എം.ജി. രാധാകൃഷ്ണനും വാര്‍ത്താ അവതാരകന്‍ വിനു വി ജോണും എകെജി സെന്‍ററില്‍ വന്ന് സിപിഎം നേതാക്കളോട് മാപ്പ് പറഞ്ഞുവെന്ന് പ്രസംഗിച്ചത്. മന്‍സൂര്‍ വധക്കേസിലെ രണ്ടാം പ്രതി രതീഷിന്‍റെ മരണം കൊലപാതകമാണെന്ന് റിപ്പോര്‍ട്ട് ചെയ്തതിന് ഏഷ്യാനെറ്റിന്‍റെ കണ്ണൂര്‍ ഓഫീസിന് മുന്നില്‍ ഇടതുമുന്നണി പ്രതിഷേധപ്രകടനം നടത്തിയിരുന്നു. ഇവിടെയായിരുന്നു എം.വി. ജയരാജന്‍റെ പ്രസംഗം.എന്നാല്‍ താന്‍ എകെജി സെന്‍ററില്‍പോയി മാപ്പ് പറഞ്ഞിട്ടില്ല എന്ന് തെളിഞ്ഞാല്‍ എം.വി. ജയരാജന്‍ മാപ്പ് പറയുമോ എന്നും വിനു ചോദിക്കുന്നു.