Categories
kerala

നിലമ്പൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വി.വി. പ്രകാശ് ഹൃദയാഘാതം മൂലം അന്തരിച്ചു

നിലമ്പൂരിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥിയും മലപ്പുറം കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ടുമായ വി.വി.പ്രകാശ്( 56) ഇന്നലെ രാത്രി അന്തരിച്ചു. ഹൃദയാഘാതം മൂലമായിരുന്നു മരണം.

വീട്ടിലായിരിക്കെ അര്‍ധരാത്രിയോടെ ഹൃദയാഘാതം സംഭവിച്ച പ്രകാശിനെ ഉടനെ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ശവസംസ്‌കാരം വൈകീട്ട് മൂന്നു മണിക്ക് എടക്കര പാലുണ്ടയില്‍.

thepoliticaleditor

മലപ്പുറം കോണ്‍ഗ്രസിലെ സൗമ്യമധുര മുഖമായിരുന്ന പ്രകാശ് നിലമ്പൂരിനു അടുത്ത എടക്കര സ്വദേശി ആണ്. ഇത്തവണ നിലമ്പൂരില്‍ നിന്നും വലിയ പ്രതീക്ഷയോടെയാണ് ജനവിധി തേടിയത്. 2011-ല്‍ മലപ്പുറം ജില്ലയിലെ തന്നെ തവനൂരില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി മല്‍സരിച്ചിരുന്നു.

മലപ്പുറം ഡിസിസി പ്രസിഡന്‍റായിരുന്ന വി വി പ്രകാശ് കെപിസിസി സെക്രട്ടറി, കെഎസ്‍യു, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി തുടങ്ങിയ ചുമതലകളും നിര്‍വഹിച്ചിട്ടുണ്ട്.

Spread the love
English Summary: congress candidate of nilambur constituency v.v. prakash passed away deue to heart failure.

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick