Categories
national

വാക്‌സിന് തീവില, പകരം 5 കിലോ ധാന്യം, 26,000 കോടി ചെലവാക്കാന്‍ കേന്ദ്രം

26,000 കോടി രൂപ ചെലവഴിക്കുമെന്നും സര്‍ക്കാര്‍

Spread the love

കൊവിഡ് വാക്‌സിന് വിദേശത്തു പോലും ഇല്ലാത്ത ഇരട്ടി തീവിലയ്ക്ക് വില്‍ക്കാന്‍ മരുന്നു കമ്പനികള്‍ക്ക് അനുമതി നല്‍കിയ ശേഷം കേന്ദ്രസര്‍ക്കാര്‍ സൗജന്യഭക്ഷ്യധാന്യം വിതരണം ചെയ്യാനൊരുങ്ങുന്നതായി പ്രഖ്യാപനം. രാജ്യത്തെ 80 കോടി ജനങ്ങള്‍ക്ക് ഭക്ഷ്യധാന്യം സൗജന്യമായി നല്‍കുമെന്നും അതിനായി 26,000 കോടി രൂപ ചെലവഴിക്കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചതായി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്തു.
പ്രധാനമന്ത്രിയുടെ ഗരീബ് കല്യാണ്‍ അന്ന യോജന എന്ന പദ്ധതിയിലൂടെ മെയ്, ജൂണ്‍ മാസങ്ങളിലാണേ്രത ഇത് നടപ്പാക്കുക. അഞ്ച് കിലോ ധാന്യമാണ് 80 കോടി ജനത്തിന് നല്‍കുക. അഞ്ച് കിലോ ധാന്യം സൗജന്യമായി ലഭിക്കുന്ന 80 കോടി മനുഷ്യര്‍ 800 മുതല്‍ 1200 രൂപ വരെ വിലയുള്ള രണ്ട് ഡോസ് കൊവിഡ് വാക്‌സിന്‍ ഒപ്പം വാങ്ങി കുത്തിവെക്കണമെന്ന അവസ്ഥയും ഇന്ത്യയില്‍ തന്നെ ഉണ്ടായിരിക്കുന്നു എന്നതും ശ്രദ്ധേയമാണ്.

Spread the love
English Summary: union govt announces five kilo free food grains for 80 crore benificieries

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick