Categories
latest news

ഡെല്‍ഹി സര്‍ക്കാരിനു മേല്‍ കേന്ദ്രം പിടിമുറുക്കുന്നു, ലഫ്.ഗവര്‍ണറുടെ അധികാരം വര്‍ധിപ്പിച്ച് വിജ്ഞാപനം

ദേശീയ തലസ്ഥാന മേഖല എന്ന പരിഗണനയുള്ള ഡെല്‍ഹിയില്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രതിനിധിയായ ലഫ്റ്റ്‌നന്റ് ഗവര്‍ണര്‍ക്ക് വീണ്ടും കൂടുതല്‍ അധികാരങ്ങള്‍ നല്‍കി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. നേരത്തെ നിലവിലിരുന്ന നിയമം ഏപ്രില്‍ 27-നു പ്രാബല്യം വരുന്ന രീതിയില്‍ ഭേദഗതി ചെയ്തിരിക്കുകയാണ്. ആഭ്യന്തരവകുപ്പിന്റെതുള്‍പ്പെടെ നിലവില്‍ ഡല്‍ഹിയിലെ സംസ്ഥാന സര്‍ക്കാരിന് അധികാരം ഇല്ലാതിരിക്കെ വീണ്ടും ലഫ്.ഗവര്‍ണര്‍ക്ക് വലിയ അധികാരങ്ങള്‍ കൂടുതല്‍ നല്‍കുന്നതാണ് പുതിയ ഭേദഗതി.
ഇതനുസരിച്ച് സംസ്ഥാന മന്ത്രിസഭ എന്ത് ഭരണപരമായ തീരുമാനം എടുക്കുന്നതിനു മുമ്പും ലഫ്.ഗവര്‍ണറുടെ അഭിപ്രായം തേടിയിരിക്കണം.
ഭേദഗതി അനുസരിച്ച് ‘ഡെല്‍ഹി ഗവണ്‍മെന്റ്’ എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് ‘ലഫ്റ്റ്‌നന്റ് ഗവര്‍ണര്‍ ഓഫ് ഡെല്‍ഹി’ എന്നാക്കി മാറ്റിയിരിക്കുന്നു. അതായത് മുഖ്യമന്ത്രിക്കും മീതെ ഡല്‍ഹിയുടെ അധികാരിയായി ലഫ്റ്റ്‌നന്റ് ഗവര്‍ണര്‍ മാറുകയാണ്.
കൊവിഡ് പ്രതിരോധപ്രവര്‍ത്തനത്തിലും പ്രത്യേകിച്ച് മെഡിക്കല്‍ ഓക്‌സിജന്‍ കിട്ടാതെ ഡെല്‍ഹിയിലെ എല്ലാ ആശുപത്രിയിലും രോഗികള്‍ കൂട്ടത്തോടെ മരിക്കാനിടയായതിലും കേന്ദ്രസര്‍ക്കാര്‍ വലിയ വിമര്‍ശനം നേരിട്ടതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ പിടി മുറുക്കല്‍ എന്നാണ് വിലയിരുത്തുന്നത്.
അതേസമയം തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാനസര്‍ക്കാരുകള്‍ക്കു മേല്‍ കാണിക്കുന്ന അമിതാധികാര പ്രയോഗത്തിന്റെ പുതിയ നടപടിയായി ഇത് ചര്‍ച്ച ചെയ്യപ്പെടും എന്നത് വ്യക്തമായിട്ടുണ്ട്.

Spread the love
English Summary: union government notifies increased powers to delhi leftnent governer bypassing elected state cabinet

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick