Categories
latest news

ഇന്ന് കൂച്ച്ബിഹാറില്‍ സംഭവിച്ച നരവേട്ട

പശ്ചിമ ബംഗാളില്‍ നാലാം ഘട്ട പോളിങ് ദിവസമായ ഇന്ന് കൂച്ച്ബിഹാര്‍ ശീതള്‍കുച്ചി മണ്ഡലത്തിലെ 285,126 നമ്പര്‍ പോളിങ് ബൂത്തുകളില്‍ സംഭവിച്ചത് ഇന്ത്യന്‍ ജനാധിപത്യത്തിലെ ഏറ്റവും കറുത്ത അധ്യായമാണ്. 285-ാം ബൂത്തില്‍ വോട്ടു ചെയ്യാന്‍ വന്ന ഒരു യുവാവ് ബോംബേറില്‍ കൊല്ലപ്പെട്ടു, 126-ാം ബൂത്തില്‍ കേന്ദ്രസേനയുടെ വെടിവെപ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ബൂത്ത് ആക്രമണത്തില്‍ സുരക്ഷാസേന വോട്ടര്‍മാരെ വെടിവെച്ചു കൊല്ലുന്ന ആദ്യ സംഭവമായി മാറിയിരിക്കുന്നു ഇത്.
285-ാം ബൂത്തില്‍ നടന്ന ബോംബേറിലാണ് വോട്ടു ചെയ്യാനെത്തിയ യുവാവ് ദാരുണമായി കൊല്ലപ്പെട്ടത്. ഇതേത്തുടര്‍ന്നാണ് 126-ാം ബൂത്തിലേക്ക് ഒരു സംഘം കയ്യേറിയപ്പോള്‍ കേന്ദ്രസേന വെടിവെക്കുകയായിരുന്നു എന്നാണ് സേനയുടെ വിശദീകരണം. നാല് പേര്‍ വെടിവെപ്പില്‍ മരിച്ചു.
പ്രാഥമിക റിപ്പോര്‍്ട്ടിന്റെ അടിസ്ഥാനത്തില്‍ ശീതള്‍കുച്ചിയിലെ പോളിങ് നീട്ടിവെച്ചതായി തിരഞ്ഞെടുപ്പു കമ്മീഷന്‍ പ്രഖ്യാപിച്ചു.
373 സ്ഥാനാര്‍ഥികള്‍ വിധി തേടിയ, 44 മണ്ഡലങ്ങളില്‍ നടന്ന, ഒന്നേകാല്‍ കോടിയോളം വോട്ടര്‍മാരുള്ള നാലാംഘട്ട വോട്ടിങ്ങില്‍ പോളിങ് ശതമാനം ഉയര്‍ന്നതാണെന്നാണ് വിലയിരുത്തല്‍–76.16 ശതമാനം.
ബംഗാള്‍ പിടിക്കാനുള്ള ഹിന്ദുത്വശക്തികളുടെ വിദ്വേഷ പ്രചാരണം നിറഞ്ഞ പോരാട്ടവും തട്ടകം സംരക്ഷിക്കാനുള്ള തൃണമൂല്‍ കോണ്‍ഗ്രസിന്റെ അവസാന അങ്കവും ചേര്‍ന്ന് ബംഗാളിന്റെ ജനമനസ്സ് കലങ്ങിയിരിക്കയാണ്. അക്രമ സാധ്യത പലയിടങ്ങളിലും നിലനില്‍ക്കുന്നു. വന്‍ തോതില്‍ കേന്ദ്രസേനയെ വിന്യസിച്ചാണ് തിരഞ്ഞെടുപ്പിലെ എല്ലാ ഘട്ടവും പിന്നിടുന്നത്. അതിനിടയിലാണ് അഞ്ച് പേര്‍ കൊല്ലപ്പെട്ട ദിവസം എത്തിയിരിക്കുന്നത്. മമത അമിത്ഷായെയും ബി.ജെ.പി. മമതയെയും കുറ്റപ്പെടുത്തി പ്രസ്താവനകള്‍ ഇറക്കിയിട്ടുണ്ട്. ഇരു വിഭാഗവും തിരഞ്ഞെടുപ്പു കമ്മീഷന് പരാതിയും നല്‍കിയിട്ടുണ്ട്.

Spread the love
English Summary: TODAYS MANHUNT AT COOCH BEHAR IN WEST BAENGAL

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick