കടുത്ത നിയന്ത്രണങ്ങളോടെ തൃശൂർ പൂരം നടത്താൻ തീരുമാനിച്ചു. പൂരത്തിന്റെ ചടങ്ങുകൾ വെട്ടിക്കുറച്ചു. ചമയപ്രദർശനവും 24 -ലെ പകൽ പൂരവും ഉണ്ടാവില്ല. സാമ്പിൾ വെടിക്കെട്ട് ഒരു കുഴി മിന്നൽ മാത്രം ആക്കും. കുടമാറ്റത്തിന്റെ സമയം വെട്ടിക്കുറയ്ക്കും
പൂരപ്പറമ്പിൽ സംഘാടകർക്ക് മാത്രം അനുമതി നൽകും.. പൂരപ്പറമ്പിൽ കയറാൻ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം ആക്കും.. ഇല്ലെങ്കിൽ രണ്ട് ഡോസ് വാക്സിൻ എടുത്തിരിക്കണം. മാധ്യമപ്രവർത്തകർക്കും നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി.. പൂരത്തിന്റെ നടത്തിപ്പു ചുമതല കളക്ടർ കമ്മീഷണർ,ഡി.എം.ഒ എന്നിവർക്ക് നൽകി.