Categories
latest news

കുംഭമേളയില്‍ ഇപ്പോഴും ആയിരങ്ങളുടെ ഒത്തുചേരല്‍,ചട്ടലംഘനത്തിനോട് കണ്ണടച്ച് സര്‍ക്കാരും..

കൊവിഡ് തീവ്രവ്യാപനം തുടരുമ്പോഴും ഉത്തരാഖണ്ഡില്‍ സര്‍ക്കാര്‍ ഇപ്പോഴും കണ്ടില്ലെന്ന് നടിച്ച് കണ്ണടച്ചു കൊണ്ടു കുംഭമേളയിലെ ജനങ്ങളുടെ കൂടിച്ചേരല്‍ അനുവദിച്ചുകകൊണ്ടെയിരിക്കുന്നു.

ഹരിദ്വാറിൽ ഗംഗാനദിയില്‍ വിശുദ്ധ സ്‌നാനത്തിന് ഇന്ന് ആയിരങ്ങളാണ് യാതൊരു മുന്‍കരുതലും പാലിക്കാതെ ഒത്തുചേര്‍ന്നത്. ഇത് തടയാന്‍ ഒരു സര്‍ക്കാര്‍ സംവിധാനവും തുനിഞ്ഞതുമില്ല. ഗംഗാസ്‌നാനത്തില്‍ പങ്കെടുത്ത ആരും മാസ്‌ക് പോലും ധരിച്ചില്ല. അതിന് സര്‍ക്കാര്‍ നിര്‍ബന്ധിച്ചതുമില്ല. കുംഭമേളയിലെ ലക്ഷക്കണക്കിനു ജനങ്ങളുടെ കൂടിച്ചേരല്‍ രോഗവ്യാപനം വേഗത്തിലാക്കാന്‍ സഹായിച്ചതായി കഴിഞ്ഞ ആഴ്ച തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ സര്‍ക്കാര്‍ മുഖം രക്ഷിക്കാന്‍ ചില പ്രസ്താവനകള്‍ നടത്തി. പക്ഷേ പ്രായോഗികമായി ഒന്നും ചെയ്തില്ല എന്നതിന്റെ ഉദാഹരണമാണ് ഇന്ന് നടന്ന സ്‌നാനം. കുംഭമേളയിലെ അവസാനത്തെ സ്‌നാനം ആണ് ചൊവ്വാഴ്ച നടക്കുന്നത്. ആദ്യ സ്‌നാനം മാര്‍ച്ച് 11-ന് ആയിരുന്നു. അന്ന് മുതല്‍ തുടങ്ങിയതാണ് ദിവസവും പതിനായിരങ്ങളുടെ ഒത്തുചേരല്‍.
ഏപ്രില്‍ 17-ന് പ്രധാനമന്ത്രി കുംഭമേള പ്രതീകാത്മകമായി നടത്തണമെന്ന് നടത്തിപ്പുകാരായ സന്യാസി സംഘങ്ങളോട് അഭ്യര്‍ഥിച്ചിരുന്നു. ലക്ഷങ്ങള്‍ ഒരുമിച്ചു ചേര്‍ന്ന മേളയ്‌ക്കെതിരെ വിദേശമാധ്യമങ്ങള്‍ വരെ വിമര്‍ശനം ഉന്നയിച്ചതാണ് വിവാദമായത്. പ്രധാനമന്ത്രിയുടെ അഭ്യര്‍ഥന പ്രകാരം പ്രധാന സംന്യാസിസംഘത്തിന്റെ നേതാവ് സ്വാമി അധ്വേഷാനന്ദ കുംഭമേള അവസാനിപ്പിക്കുന്നതായി പ്രഖ്യാപിക്കുകയും കൂട്ടമായി സ്‌നാനം നടത്തരുതെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഉത്തരാഖണ്ഡ് സര്‍ക്കാരിന്റെ നിശബ്ദമായ ഒത്താശയോടെ നിയമലംഘനം തുടരുന്നു എന്നാണ് തെളിയുന്നത്.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
English Summary: thousands participated in holy bath in kumbh mela today violating protocols

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick