Categories
latest news

ഇന്ത്യയില്‍ ഓക്‌സിജന്‍ കിട്ടാത്ത അവസ്ഥയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍, ചോദ്യം ചെയ്ത് ജസ്റ്റിസ് ചന്ദ്രചൂഡ്

രാജ്യത്ത് മെഡിക്കല്‍ ഓക്‌സിജന്‍ കിട്ടാതെ നൂറുകണക്കിനു പേര്‍ മരിക്കുന്നു എന്ന വിഷയത്തില്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ത്തിയപ്പോള്‍ ഓക്‌സിജന്‍ എവിടെയും കിട്ടാത്ത പ്രശ്‌നം ഇല്ലെന്ന് സര്‍ക്കാര്‍ മറുപടി നല്‍കി. ഓക്‌സിജന്‍ ലഭ്യതക്കുറവ് ഇല്ല എന്നാണോ ഉദ്ദേശിക്കുന്നത് എന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് ചോദിച്ചപ്പോള്‍ ഇപ്പോള്‍ അത്തരം വിഷയം എവിടെയും ഇല്ല എന്നായിരുന്നു സോളിസിറ്റര്‍ ജനറലിന്റെ മറുപടി. ഡെല്‍ഹിയില്‍ ആശുപത്രികളില്‍ 500 പേര്‍ ഒരാഴ്ചയ്ക്കകം മരിച്ചു എന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞപ്പോള്‍ അതെല്ലാം ഓക്‌സിജന്‍ കിട്ടാതെയുള്ള മരണങ്ങളല്ല എന്നായിരുന്നു എസ്.ജി.യുടെ പ്രതികരണം.
ഓക്‌സിജന്‍ സിലിണ്ടറിനു വേണ്ടി മനുഷ്യര്‍ കേഴുന്നത് കേള്‍ക്കാന്‍ തങ്ങള്‍ക്കാവില്ല. ഇന്നേക്കും നാളത്തെ ഹിയറിങിനും ഇടയില്‍ എന്തെങ്കിലും വ്യത്യാസം ഉണ്ടായേ തീരൂ. സുപ്രീംകോടതിയുടെ ഇടപെടല്‍ മൂലം പൗരന്‍മാര്‍ക്ക് എന്തെങ്കിലും ഫലം ഉണ്ടായേ തീരൂ– ജസ്റ്റിസ് ചന്ദ്രചൂഡ് വാദത്തിനിടയില്‍ പറഞ്ഞു. ജസ്റ്റിസുമാരായ എല്‍.നാഗേശ്വര റാവു, രവീന്ദ്രഭട്ട് എന്നിവരും ഉള്‍പ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്.

Spread the love
English Summary: there is no deficit of oxygen argues central govt in supreme court

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick