Categories
latest news

ഡല്‍ഹി എന്നാല്‍ രാജ്യത്തിന്റെ സൂചകമാണ്, നിങ്ങള്‍ പൗരന്‍മാരോട് ഉത്തരം പറയണം–കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് സുപ്രീംകോടതി

ഡെല്‍ഹി ദേശീയ തലസ്ഥാനമാണെന്നും അത് രാജ്യത്തിന്റെ ആകെയുള്ള സൂചകമാണെന്നും സംസ്ഥാനം എന്നു പറഞ്ഞ് മാറി നില്‍ക്കുകയല്ല, കേന്ദ്രസര്‍ക്കാരിന് പ്രത്യേകമായ ഉത്തരവാദിത്വം ഡെല്‍ഹിയിലെ പൗരന്‍മാരോട് ഉണ്ടാവേണ്ടതുണ്ടെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. കോവിഡ് സംബന്ധിച്ച് സ്വമേധയാ എടുത്ത കേസില്‍ വാദം കേള്‍ക്കവേയാണ് കോടതി ഇങ്ങനെ പറഞ്ഞത്.

സമൂഹമാധ്യമങ്ങളിൽ സഹായം അഭ്യർത്ഥിക്കുന്നവർക്കെതിരെ ചില സംസ്ഥാനങ്ങൾ നടപടി എടുക്കുന്നതായി അറിഞ്ഞു. അങ്ങനെ ഒരു പ്രതികാര നടപടിയും പാടില്ല. നടപടി എടുത്താൽ കോടതിയലക്ഷ്യമായി പരിഗണിക്കുമെന്നും ജസ്റ്റിസ് ചന്ദ്രചൂഢ് അധ്യക്ഷനായ ബഞ്ച് പറഞ്ഞു.

thepoliticaleditor

തിങ്കളാഴ്ചയ്ക്കും വെള്ളിയാഴ്ചയ്ക്കും ഇടയ്ക്ക് ഡെല്‍ഹിയില്‍ 500 പേര്‍ മരിച്ചെന്ന് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് പറഞ്ഞു. ഈ 500 മരണവും ഓക്‌സിജന്‍ കിട്ടാത്തതിനാല്‍ അല്ല എന്ന് സോളിസിറ്റര്‍ ജനറല്‍ വിശദീകരിച്ചു. പക്ഷേ നമുക്ക് ചിലത് ചെയ്യേണ്ടതുണ്ട് എന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു

വാക്‌സിന് രണ്ട് വില നിർണ്ണയിക്കേണ്ട സാഹചര്യം എന്തെന്ന് കോടതി കേന്ദ്ര സർക്കാരിനോട് ചോദിച്ചു.

സംസ്ഥാനങ്ങൾക്ക് വാക്സീൻ കിട്ടുന്നതിൽ തുല്യത എങ്ങനെ ഉറപ്പാക്കുമെന്ന് സംശയമുന്നയിച്ച കോടതി വാക്‌സിൻ ഉത്പാദനം കൂട്ടാൻ സർക്കാർ നേരിട്ട് പണം നിക്ഷേപിക്കണമെന്നും നിർദേശിച്ചു.

ഓക്സിജൻ ലഭ്യമാക്കിയതിനെക്കുറിച്ചുള്ള വിവരങ്ങൾ അറിയാൻ പ്രത്യേക സംവിധാനം ഏർപ്പെടുത്താമോ എന്ന് സുപ്രീംകോടതി സർക്കാരിനോട് ചോദിച്ചു.

ഓക്സിജൻ ടാങ്കറുകൾ എത്തിക്കാനുള്ള ദേശീയ പദ്ധതിയെന്താണ്. അങ്ങനെയൊരു പദ്ധതിയുണ്ടെങ്കിൽ എന്തുകൊണ്ട് കോടതിയെ അറിയിച്ചില്ല. നിർബന്ധിത പേററൻറ് നല്കി വാക്‌സിൻ വികസനത്തിന് നടപടി എടുത്തുകൂടെ. കേന്ദ്രസർക്കാരിനു തന്നെ നൂറു ശതമാനം വാക്സീനും വാങ്ങി വിതരണം ചെയ്തു കൂടെ എന്നും കോടതി ചോദിച്ചു.

സംസ്ഥാനങ്ങൾക്ക് വാക്‌സിൻ കിട്ടുന്നതിൽ തുല്യത എങ്ങനെ ഉറപ്പാക്കുമെന്ന് കോടതി ചോദിച്ചു.

വാക്‌സിൻ ഉത്പാദനത്തിന് എന്തിന് 4500 കോടി കമ്പനികൾക്ക് നല്കി–കോടതി

പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ഇത് ഉത്പാദിക്കാമായിരുന്നല്ലോ.

അമേരിക്കയെക്കാൾ കൂടുതൽ വില എന്തിന് ഇന്ത്യയിൽ വാക്‌സിന് നല്കണമെന്നും കോടതി ചോദിച്ചു.

സർക്കാരിനെ സഹായിക്കാനാണ് ശ്രമമെന്ന് കോടതി പറഞ്ഞു. ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനാണ് ഈ ഇടപെടൽ.

Spread the love
English Summary: supreme court strongly criticises central government on vaccine policy and oxigen scarcity

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick