Categories
kerala

ചൊവ്വാഴ്ച മുതൽ കടുത്ത നിയന്ത്രണങ്ങൾ, രണ്ടു മാസ്ക് നിർബന്ധം, 18 വയസുകാർക്ക് വാക്സിൻ മെയ് ഒന്ന് മുതൽ ഇല്ല

ചൊവ്വാഴ്ച മുതൽ കടുത്ത നിയന്ത്രണങ്ങൾ ഉണ്ടാകുമെന്ന് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മുഖ്യമന്ത്രി പ്രഖ്യാപിച്ച നിയന്ത്രണങ്ങൾക്ക് പുറമേ രോഗം വല്ലാതെ വർദ്ധിക്കുന്ന ജില്ലകളിൽ പൂർണ ലോക് ഡൗൺ ആലോചിക്കേണ്ടി വരും. വ്യാപനം കൂടിയ ജില്ലകളിൽ ആവശ്യ സർവീസുകൾ മാത്രം പ്രവർത്തിക്കും. ബാങ്കുകളിൽ ഓൺലൈൻ പ്രവർത്തനം മാത്രം. റേഷൻ കടകളും സപ്ലൈകോ ഔട്ട് ലെറ്റുകളും പ്രവർത്തിക്കും ഹോട്ടലുകളിൽ പാഴ്സൽ വിതരണം മാത്രമെന്നും മുഖ്യമന്ത്രി.

ആൾക്കൂട്ടം ഒരു കാരണവശാലും അനുവദിക്കില്ല.
കല്യാണം 50 പേർ, മരണ ചടങ്ങുകൾ 20 പേർ.
അധികരിക്കാതിരിക്കാൻ കരുതൽ വേണം.

thepoliticaleditor

അതിഥി തൊഴിലാളികൾക്ക് അതാതിടത്ത് ജോലി ചെയ്യുന്നതിന് തടസ്സമില്ല.
റേഷൻ , സിവിൽ സപ്ലൈസ് ഷോപ്പുകൾ തുറക്കും.
നിയന്ത്രണങ്ങളുടെ വിശദശാംശം ചീഫ് സെക്രട്ടറി ഉത്തരവായി ഇറക്കുന്നുണ്ട്.

ഇനി രണ്ടു മാസ്ക് നിർബന്ധം. ഡബിൾ മാസ്കിങ്ങ് ചെയ്യുക എന്നാൽ രണ്ടു തുണി മാസ്കുകൾ ധരിക്കുക എന്നതല്ല. ഒരു സർജിക്കൽ മാസ്ക് ധരിച്ചതിനു ശേഷം അതിനു മുകളിൽ തുണി മാസ്ക് വെക്കുകയാണ് വേണ്ടത്. ഇരുചക്രവാഹനത്തിൽ ഒരാൾ മാത്രമേ യാത്ര ചെയ്യാവൂ. മാസ്കുകൾ ധരിക്കുന്നതിൽ അലംഭാവവും അശ്രദ്ധമായ അടുത്തിടപഴകലുകളും ജോലിസ്ഥലങ്ങളിൽ ഉണ്ടാകാൻ പാടുള്ളതല്ല. ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നതും ഒഴിവാക്കേണ്ടതാണ്. കുടുംബാംഗങ്ങളെങ്കിൽ രണ്ട് പേർക്കും ഇരട്ട മാസ്ക് നിർബന്ധം.

ആഴ്ചചന്തയും വഴിവാണിഭവും നിരോധിക്കും.

18 വയസുകാർക്ക് വാക്സിൻ മെയ് ഒന്ന് മുതൽ ഇല്ല. കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്ന മുറക്ക് നൽകുമെന്ന് മുഖ്യമന്ത്രി.

കോവിഡ് മാനദണ്ഡം പാലിക്കുന്നതിൽ വീഴ്ച വരുത്തിയ ചാത്തന്നൂരിലെ സ്വകാര്യ ധനകാര്യ സ്ഥാപനം ജില്ലാ കളക്ടർ അടപ്പിച്ചു. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ മുന്നറിയിപ്പും താക്കീതും നൽകിയിട്ടും ഗൗരവം ഉൾക്കൊള്ളാത്ത സ്ഥാപനങ്ങൾക്ക് നേരെ തുടർന്നും സംസ്ഥാനത്താകെ കർശന നടപടിയെടുക്കാനാണ് തീരുമാനം.  

ഹാർബറുകളിൽ നിയന്ത്രണങ്ങളും പരിശോധനകളും കൂടുതൽ ശക്തിപ്പെടുത്തും.

Spread the love
English Summary: strict guidelines since tuesday says chief minister

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick