Categories
social media

കൊവിഡ്: കര്‍ണാടകത്തില്‍ കര്‍ക്കശ മാര്‍ഗനിര്‍ദ്ദേശം വീണ്ടും.. വിശദാംശങ്ങള്‍ ഇതാ

കൊവിഡ് ആദ്യമായി വ്യാപിച്ച കാലത്തെ കര്‍ക്കശ വ്യവസ്ഥളാണ് വീണ്ടും നടപ്പാക്കിയിരിക്കുന്നത്‌

Spread the love

കര്‍ണാടകത്തില്‍ കൊവിഡ് രണ്ടാം തരംഗം വരുന്നതിന്റെ പശ്ചാത്തലത്തില്‍ പുതിയ കര്‍ക്കശ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ വെള്ളിയാഴ്ച പുറത്തിറക്കി.
സ്‌കൂളുകളില്‍ ആറ് മുതല്‍ ഒന്‍പത് വരെ ക്ലാസുകളിലെ അധ്യയനം നിര്‍ത്തിവെച്ചു.
ജിമ്മുകളും നീന്തല്‍ക്കുളങ്ങളും അടച്ചു.
റാലികളും ധര്‍ണകളും നിരോധിച്ചു.
സിനിമാശാലകളില്‍ പരമാവധി 50 പേര്‍ക്കു മാത്രമായി പ്രവേശനം ചുരുക്കി.
ആരാധനാലയങ്ങളില്‍ ഒരു തരത്തിലും ആള്‍ക്കൂട്ടം അനുവദിക്കില്ല.
പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകള്‍ നിലവില്‍ ഉള്ളതു പോലെ തുടരും. എങ്കിലും ഹാജര്‍ നിര്‍ബന്ധമാക്കില്ല.
ഉയര്‍ന്ന ക്ലാസുകളിലും പ്രൊഫഷണല്‍ കോഴ്‌സുകളിലും ക്ലാസുകള്‍ നടത്തില്ല. എന്നാല്‍ ആരോഗ്യപഠനവുമായി ബന്ധപ്പെട്ട കോഴ്‌സുകളില്‍ ക്ലാസുകള്‍ തുടരും.
റസിഡന്‍ഷ്യല്‍, ബോര്‍ഡിങ് സ്‌കൂളുകള്‍ അടച്ചിടും.
പൊതുയാത്രാവാഹനങ്ങളില്‍ നിന്ന് യാത്ര ചെയ്യാന്‍ അനുവദിക്കില്ല.

Spread the love
English Summary: strict guidelines issued in karnataka to resist Kovid 19

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick