Categories
kerala

കണക്കു ചോദ്യപേപ്പർ വാട്‍സ് ആപ്പിൽ ഷെയർ ചെയ്തു, ഹെഡ്മാസ്റ്റര്‍ക്ക് സസ്‌പെന്‍ഷന്‍

പത്താംക്ലാസ് കണക്ക് പരീക്ഷ തുടങ്ങി അരമണിക്കൂറിനുള്ളില്‍ ചോദ്യപേപ്പര്‍ ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഇട്ടതിന് ഹെഡ്മാസ്റ്റര്‍ക്ക് സസ്‌പെന്‍ഷന്‍. പത്തനംതിട്ടയിൽ മുട്ടത്തുകോണം എസ്എന്‍ഡിപി എച്ച്എസ്എസിലെ ഹെഡ്മാസ്റ്റര്‍ എസ്. സന്തോഷാണ് പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ ഹെഡ്മാസ്റ്റര്‍മാരുടെ ഗ്രൂപ്പിലേക്ക് ചോദ്യപേപ്പര്‍ പോസ്റ്റുചെയ്തത്. പ്രാഥമികാന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ഇദ്ദേഹത്തെ ഇന്നലെ വൈകുന്നേരം പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ സര്‍വീസില്‍ നിന്നു സസ്പെന്‍ഡ് ചെയ്തു.

ചോദ്യപേപ്പർ ചോർന്നു കുട്ടികളിലേക്ക് എത്തിയിട്ടില്ല എന്നാണ് പ്രാഥമിക നിഗമനം. പരീക്ഷ മാറ്റിവെക്കുമോ എന്ന കാര്യം തീരുമാനിച്ചിട്ടില്ല. ഈ കോവിഡ് കാലത് ബുദ്ധിമുട്ടി പരീക്ഷ എഴുതിയ കുട്ടികൾ എല്ലാം കടുത്ത ആശങ്കയിലാണ്. ഇനിയും പുനഃപരീക്ഷ നടത്തുന്നത് കുട്ടികൾക്ക് ശരിക്കും അഗ്നി പരീക്ഷ തന്നെയാണെന്ന് രക്ഷിതാക്കളും പറയുന്നു. ഉത്തരവാദപ്പെട്ട അധ്യാപകന്റെ തോന്ന്യാസത്തിനെതിരെ രോഷം ഉയരുന്നുണ്ട്.

thepoliticaleditor

ഡിഇഒ അടക്കമുള്ള ഉദ്യോഗസ്ഥരും എസ്എസ്എല്‍സി പരീക്ഷാ നടത്തിപ്പ് ചുമതലയുള്ള അധ്യാപകരും അടക്കം 126 പേരടങ്ങുന്ന ഗ്രൂപ്പില്‍ ചോദ്യപേപ്പര്‍ ഇന്നലെ രാവിലെ പത്തരയോടെയാണ് എത്തിയത്. പരീക്ഷ ആരംഭിച്ചെങ്കിലും ഇതു പൂര്‍ത്തിയാക്കി നിശ്ചിതസമയം കഴിഞ്ഞ് കുട്ടികള്‍ പുറത്തിറങ്ങുമ്പോള്‍ മാത്രമേ സാധാരണ നിലയില്‍ ചോദ്യം പുറത്താകുകയുള്ളൂ. എന്നാല്‍ ഔദ്യോഗിക ഗ്രൂപ്പിലൂടെ കുട്ടികള്‍ പുറത്തിറങ്ങുന്നതിന് മുമ്പുതന്നെ ചോദ്യപേപ്പര്‍ പുറത്തുവന്നു. ഇത്‌സംബന്ധിച്ച് അപ്പോള്‍ത്തന്നെ അന്വേഷണവും ആരംഭിച്ചു.സ്വന്തം സ്‌കൂള്‍ ഗ്രൂപ്പിലേക്ക് ഹെഡ്മാസ്റ്റര്‍ ചോദ്യപേപ്പറിന്റെ ചിത്രം എടുത്ത് പോസ്റ്റു ചെയ്യുകയായിരുന്നുവെന്നും ഹെഡ്മാസ്റ്റര്‍മാരുടെ ഗ്രൂപ്പിലേക്കു മാറിപ്പോയതാണെന്നും പറയുന്നു. ഔദ്യോഗിക ചുമതലയുള്ള പ്രഥമാധ്യാപകന്‍ ഇത്തരത്തില്‍ ചോദ്യപേപ്പര്‍ പുറത്തേക്കു നല്‍കുന്നത് എസ്എസ്എല്‍സി പരീക്ഷയുടെ വിശ്വാസ്യതയെ തന്നെ ബാധിക്കുന്ന വിഷയമാണെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ പ്രാഥമിക വിലയിരുത്തല്‍.

Spread the love
English Summary: SSLC QUESTION PAPER SHARED IN WATSAPP, HEAD MASTER SUSPENDED

One reply on “കണക്കു ചോദ്യപേപ്പർ വാട്‍സ് ആപ്പിൽ ഷെയർ ചെയ്തു, ഹെഡ്മാസ്റ്റര്‍ക്ക് സസ്‌പെന്‍ഷന്‍”

ഗ്രൂപ്പ് മാറിപ്പോയതാണെങ്കിൽ തെറ്റ് അതീവ ഗുരുതരമാണ്. ഈ അധ്യാപകൻ തന്റെ വിദ്യാലയത്തിലും കുട്ടികൾക്കും എങ്ങനെയാണ് മാതൃകയാവുക.

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick