സി.പി.എം. ജനറല്‍ സെക്രട്ടറിയുടെ മകനും ഡെല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകനുമായ ആശിഷ് യെച്ചൂരി ഇന്ന് രാവിലെ അന്തരിച്ചു. 35 വയസ്സായിരുന്നു. ഡെല്‍ഹിയിലെ ഒരു ദിനപത്രത്തില്‍ സീനിയര്‍ കോപ്പി എഡിറ്റര്‍ ആയിരുന്നു.
കൊവിഡ് ബാധിതനായ ആശിഷ് നേരത്തെ ഹോളി ഫാമിലി ആശുപത്രിയിലായിരുന്നു ചികില്‍സ തേടിയത്. പിന്നീട് ഗുഡ്ഗാവിലെ വേദാന്ത ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആരോഗ്യ നിലയില്‍ പുരോഗതി കണ്ടു വരികയായിരുന്നു. അപ്പോഴാണ് അപ്രതീക്ഷിതമായി പുലര്‍ച്ചെ 5.30-ന് മരണം സംഭവിച്ചത്. രണ്ടാഴ്ചയായി ചികില്‍സയിലായിരുന്നു ആശിഷ്.
പിതാവ് സീതാറാം യെച്ചൂരി ട്വിറ്ററില്‍ ദുഖത്തോടെ മകന്റെ മരണ വിവരങ്ങള്‍ പങ്കുവെച്ചു. മകനെ ചികല്‍സിച്ച ഡോക്ടര്‍മാര്‍ക്കും, പരിചരിച്ചവര്‍ക്കുമെല്ലാം യെച്ചൂരി നന്ദി പറഞ്ഞു.
സീതാറാം യെച്ചൂരിക്ക് മൂന്ന് മക്കളാണുള്ളത്. രണ്ട് ആണും ഒരു മകളും.