Categories
kerala

കൊവിഡ് രൂക്ഷമാണ്, പുതിയ ശ്മശാനം പ്രവര്‍ത്തനം തുടങ്ങി-ആര്യാ രാജേന്ദ്രന്‍ പുലിവാലു പിടിച്ച കുറിപ്പ്…പിന്‍വലിച്ചിട്ടും സ്‌ക്രീന്‍ ഷോട്ടുകള്‍ പറക്കുന്നു

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ സാമൂഹിക മാധ്യമത്തിലിട്ട കുറിപ്പ് വിവാദവും വൈറലുമായെന്നു പറഞ്ഞാല്‍ അതില്‍ മേയര്‍ക്ക് സന്തോഷമല്ല, വേവലാതിയാണുണ്ടാവുക. കാരണം എഴുതിയത് അബദ്ധമായിപ്പോയി. പരസ്പരം ചേര്‍ത്തു വെക്കാന്‍ പാടില്ലാത്ത രണ്ട് കാര്യങ്ങള്‍ ഒരുമിച്ചെഴുതിയപ്പോള്‍ അര്‍ഥം അവിചാരിതമായി അപകടകരമായിപ്പോയി.
‘രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ തൈക്കാട് ശാന്തികവാടത്തില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ആധുനിക ഗ്യാസ് ശ്മശാനം ഇന്നലെ മുതല്‍ പൂര്‍ത്തീകരിച്ചു –ഇതാണ് കുറിപ്പിലെ വിവാദമായ വാചകം. പ്രത്യേകിച്ച് വിശദീകരിക്കാതെ തന്നെ ഒറ്റ വായനയില്‍ തന്നെ എല്ലാവര്‍ക്കും മനസ്സിലാകുമല്ലോ !! ശ്മശാനം പ്രവര്‍ത്തനമാരംഭിച്ച കാര്യം തന്റെ വികസന നേട്ടമായി കാണിക്കാന്‍ മേയര്‍ നടത്തിയ ശ്രമം വലിയ സാഹസമായിപ്പോയതിനു കാരണം അതിനെ കൊവിഡ് വ്യാപനം എന്ന സംഗതിയുടെ മുഖവുരയോടെ പറഞ്ഞതു കാരണമായിരുന്നു.
്അര്‍ഥം അത്യപകടകരമെന്നു മനസ്സിലായ ഉടനെ മേയര്‍ പോസ്റ്റ് പിന്‍വലിച്ചു. പക്ഷേ കാത്തിരുന്ന ട്രോളന്‍മാര്‍ അതിനു മുമ്പു തന്നെ കുറിപ്പിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ എടുത്ത് സാമൂഹികമാധ്യമങ്ങളില്‍ പറത്തിവിട്ടു കഴിഞ്ഞിരുന്നു.
അത് ഇപ്പോഴും പറന്നു നടക്കുന്നു. വാവിട്ട വാക്കും കൈവിട്ട കല്ലും എന്ന് പറയുന്നത്, പഴഞ്ചൊല്ലല്ല, പുതിയ സാമൂഹികമാധ്യമച്ചൊല്ലു കൂടിയായി മാറുകയാണ്.

Spread the love
English Summary: social media post of tvm mayor arya rajendran makes troll

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick