Categories
latest news

വാറണ്ടില്‍ ഹാജരായില്ല, കോടതി ഉത്തരവില്‍ സരിത അറസ്റ്റില്‍

12 ലക്ഷത്തിന്റെ ചെക്ക് കേസില്‍ സോളാര്‍ തട്ടിപ്പു കേസ് പ്രതിയായ സരിത നായരെ കോടതി നിര്‍ദ്ദേശപ്രകാരം അറസ്റ്റ് ചെയ്തു. കോഴിക്കോട് കസബ പോലീസ് തിരുവനന്തപുരത്തെത്തിയാണ് അറസ്റ്റ് ചെയ്തത്. സോളാര്‍ തട്ടിപ്പിന്റെ ഭാഗമായി നല്‍കിയ ചെക്കാണ് അറസ്റ്റിന് ആധാരം. തുടര്‍ച്ചയായി വാറണ്ട് പുറപ്പെടുവിച്ചിട്ടും സരിത കോടതിയില്‍ ഹാജരായില്ല. തുടര്‍ന്ന് കോടതി ഉത്തരവിടുകയായിരുന്നു, സരിതയെ പിടിക്കാന്‍. അറസ്റ്റിലായ പ്രതിയെ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.

Spread the love
English Summary: SARITHA NAIR ARRESTED IN A CHEQUE CASE

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick