Categories
kerala

പുതുക്കിയ ക്വാറന്റൈന്‍, ഐസൊലേഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍

സംസ്ഥാനത്തെ കോവിഡ്-19 ക്വാറന്റൈന്‍ ഐസൊലേഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ആരോഗ്യ വകുപ്പ് പുതുക്കി. ലബോറട്ടറി പരിശോധനയിലൂടെ കോവിഡ് സ്ഥിരീകരിച്ച വ്യക്തിയ്ക്ക് ചികിത്സാ മാനദണ്ഡം അനുസരിച്ച് ഡോക്ടറുടെ തീരുമാനപ്രകാരം ചികിത്സ നല്‍കും. മാനദണ്ഡങ്ങള്‍ അനുസരിച്ച് ഡിസ്ചാര്‍ജ് ചെയ്തതിന് ശേഷം 7 ദിവസം വരെ അനാവശ്യ യാത്രകളും സാമൂഹിക ഇടപെടലുകളും ഒഴിവാക്കേണ്ടതാണ്.

പ്രാഥമിക സമ്പര്‍ക്കം വഴി രോഗസാധ്യത കൂടുതലുള്ളവര്‍

· വീട്ടിലോ സ്ഥാപനത്തിലോ 14 ദിവസം റൂം ക്വാറന്റൈന്‍
· ലക്ഷണങ്ങള്‍ എന്തെങ്കിലും കണ്ടാല്‍ ദിശ 1056 ലോ തൊട്ടടുത്തുള്ള ആരോഗ്യ പ്രവര്‍ത്തകരെയോ ബന്ധപ്പെടുക
· ലക്ഷണങ്ങള്‍ ഒന്നുമില്ലെങ്കില്‍ എട്ടാം ദിവസം ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തുക. ഫലം നെഗറ്റീവ് ആണെങ്കിലും തുടര്‍ന്ന് 7 ദിവസം കൂടി ക്വാറന്റൈന്‍ തുടരേണ്ടതാണ്

thepoliticaleditor

രോഗം വരാന്‍ സാധ്യത കുറവുള്ള, പ്രാഥമിക സമ്പര്‍ക്കത്തിലുള്ള ആള്‍ (Low Risk Primary Contact)

· 14 ദിവസം അനാവശ്യ യാത്രകള്‍ ഒഴിവാക്കുകയും മാസ്‌ക് ധരിക്കുക, കൈകളുടെ ശുചിത്വം, ചുമയക്കുമ്പോഴും തുമ്മുമ്പോഴും ശുചിത്വ മര്യാദകള്‍ പാലിക്കുക തുടങ്ങിയവ കര്‍ശനമായി പാലിക്കുകയും ചെയ്യുക
· കല്യണം, മറ്റ് ചടങ്ങുകള്‍, ജോലി, സന്ദര്‍ശനങ്ങള്‍ തുടങ്ങിയ സാമൂഹിക ഇടപെടലുകള്‍ ഒഴിവാക്കുക
· ലക്ഷണങ്ങള്‍ എന്തെങ്കിലും കണ്ടാല്‍ ദിശ 1056 ലോ തൊട്ടടുത്തുള്ള ആരോഗ്യ പ്രവര്‍ത്തകരെയോ ബന്ധപ്പെടുക

ലക്ഷണങ്ങളില്ലാത്ത ദ്വിതീയ സമ്പര്‍ക്കക്കാര്‍ (Asymptomatic Secondary Contacts)

സാമൂഹ്യ വ്യാപനമോ പ്രാദേശിക വ്യാപനമോ ഉണ്ടായിട്ടുള്ള രാജ്യങ്ങളില്‍ നിന്നോ പ്രദേശങ്ങളില്‍ നിന്നോ എത്തിയവരുമായി സമ്പര്‍ക്കം ഉണ്ടായിട്ടുള്ളവര്‍

· കോവിഡ് പ്രതിരോധ ശീലങ്ങള്‍ പിന്തുടരുക
· ലക്ഷണങ്ങള്‍ എന്തെങ്കിലും കണ്ടാല്‍ ദിശ 1056 ലോ തൊട്ടടുത്തുള്ള ആരോഗ്യ പ്രവര്‍ത്തകരെയോ ബന്ധപ്പെടുക

കേരളത്തിലേക്ക് വരുന്ന അന്തര്‍ദേശീയ യാത്രക്കാര്‍

കേരളത്തില്‍ എത്തുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദേശ പ്രകാരം ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്തുകയും വീട്ടില്‍ ഐസൊലേഷനില്‍ ഇരിക്കുകയും വേണം. പരിശോധനാഫലം അനുസരിച്ച് ചികിത്സ തേടുക, നെഗറ്റീവ് ആണെങ്കില്‍ ലക്ഷണങ്ങള്‍ ഉണ്ടാകുന്നുണ്ടോയെന്ന് 7 ദിവസം നിരീക്ഷിക്കുക.

ബിസിനസ് ആവശ്യങ്ങള്‍ക്കായി കേരളത്തില്‍ എത്തുന്നവര്‍ ഉള്‍പ്പെടെയുള്ള അന്തര്‍സംസ്ഥാന യാത്രക്കാര്‍

· ഇ ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം
· കഴിഞ്ഞ 48 മണിക്കൂറിനുള്ളിലുള്ള ആര്‍.ടി.പി.സി.ആര്‍. നെഗറ്റീവ് പരിശോധനാഫലം ഹാജരാക്കണം
· ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്തിയിട്ടില്ലാത്തവര്‍ കേരളത്തില്‍ എത്തിയാലുടന്‍ ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്തുകയും ഫലം ലഭിക്കുന്നതുവരെ റൂം ക്വാറന്റൈനില്‍ തുടരുകയും ചെയ്യുക
· ആര്‍.ടി.പി.സി.ആര്‍. പരിശോധനാഫലം നെഗറ്റീവ് ആണെങ്കില്‍ മാസ്‌ക് ധരിക്കുക, കൈകള്‍ വൃത്തിയാക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുക
· ആര്‍.റ്റി.പി.സി.ആര്‍. പരിശോധന നടത്തുന്നില്ല എങ്കില്‍ 14 ദിവസം റൂം ക്വാറന്റൈനില്‍ കഴിയുക
· ലക്ഷണങ്ങള്‍ എന്തെങ്കിലും കണ്ടാല്‍ ദിശ 1056 ലോ തൊട്ടടുത്തുള്ള ആരോഗ്യ പ്രവര്‍ത്തകരെയോ ബന്ധപ്പെടുകയും ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്തുകയും വേണം

Spread the love
English Summary: revised quarantine isolation guidelines details

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick