Categories
alert

ഏറ്റവും പുതിയ ക്വാറന്റീന്‍, ഐസൊലേഷൻ മാര്‍ഗ നിര്‍ദേശങ്ങള്‍

കോവിഡ് വ്യാപകമാകുന്ന സാഹചര്യത്തില്‍ ക്വാറന്റീന്‍ ഐസൊലേഷൻ മാര്‍ഗ നിര്‍ദേശങ്ങള്‍ പുതുക്കി.

പൊസിറ്റീവായാല്‍…

കൊവിഡ് പൊസിറ്റീവായാല്‍ ആശുപത്രിയില്‍ പ്രവേശിച്ച് ഡോക്ടറുടെ നിര്‍ദേശങ്ങള്‍ അനുസരിച്ചു ചികില്‍സ തേടണം.

thepoliticaleditor

ഡിസ്ചാര്‍ജ് മുതല്‍ 7 ദിവസത്തേക്ക് അത്യാവശ്യമല്ലാത്ത യാത്രകളും സാമൂഹിക ബന്ധങ്ങളും ഒഴിവാക്കണം.

ഹൈ റിസ്‌ക് പ്രൈമറി കോണ്‍ടാക്ടിലുള്ളവര്‍

ഹൈ റിസ്‌ക് പ്രൈമറി കോണ്‍ടാക്ടിലുള്ളവര്‍ 14 ദിവസം റൂം ക്വാറന്റീനില്‍ പോകണം. എന്തെങ്കിലും രോഗലക്ഷണങ്ങളുണ്ടെങ്കില്‍ ദിശ ഹെല്‍പ്പ് ലൈന്‍ നമ്പരിലോ തൊട്ടടുത്തുള്ള പ്രാഥമിക ആരോഗ്യകേന്ദ്രത്തിലോ ബന്ധപ്പെടണം. രോഗലക്ഷങ്ങളില്ലെങ്കില്‍ 8ാം ദിവസം ആര്‍ടിപിസിആര്‍ ടെസ്റ്റ് ചെയ്യണം. നെഗറ്റീവായാലും 7 ദിവസത്തെ ക്വാറന്റീന്‍ അഭികാമ്യം.

ലോ റിസ്‌ക് പ്രൈമറി കോണ്ടാക്ട് വിഭാഗത്തിലുള്ളവര്‍

ലോ റിസ്‌ക് പ്രൈമറി കോണ്ടാക്ട് വിഭാഗത്തിലുള്ളവര്‍ 14 ദിവസത്തേക്ക് യാത്രകള്‍ പരമാവധി ഒഴിവാക്കണം. കൊവിഡ് പ്രോട്ടോകോള്‍ പാലിക്കണം. ഭവനസന്ദര്‍ശനം, കല്യാണത്തില്‍ പങ്കെടുക്കുക തുടങ്ങിയ കാര്യങ്ങള്‍ ഒഴിവാക്കണം. രോഗലക്ഷണം ഉണ്ടെങ്കില്‍ ദിശ ഹെല്‍പ്പ് ലൈന്‍ നമ്പരിലോ തൊട്ടടുത്തുള്ള പ്രാഥമിക ആരോഗ്യകേന്ദ്രത്തിലോ ബന്ധപ്പെടണം.
രോഗലക്ഷണങ്ങളില്ലാത്ത സെക്കന്‍ഡറി കോണ്ടാക്ടുകള്‍ കോവിഡ് പ്രോട്ടോകോള്‍ പാലിക്കണം.

എന്തെങ്കിലും രോഗലക്ഷണം ഉണ്ടായാല്‍ ദിശ ഹെല്‍പ്പ് ലൈന്‍ നമ്പരിലോ തൊട്ടടുത്തുള്ള പ്രാഥമിക ആരോഗ്യകേന്ദ്രത്തിലോ ബന്ധപ്പെടണം.

വിദേശത്തുനിന്നും വരുന്നവർ

കേരളത്തിലേക്കു വിദേശത്തുനിന്നും വരുന്ന ആളുകള്‍ വിമാനത്താവളത്തില്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തിയശേഷം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുക. നെഗറ്റീവായതിനുശേഷവും 7 ദിവസം വീട്ടില്‍ കഴിയുന്നത് അഭികാമ്യം.

ഇതര സംസ്ഥാനങ്ങളില്‍നിന്ന് വരുന്നവര്‍

ഇതര സംസ്ഥാനങ്ങളില്‍നിന്ന് വരുന്നവര്‍ ഇ ജാഗ്രതാ പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യണം. കൊവിഡ് വാക്‌സിന്‍ എടുത്തവരാണെങ്കിലും കേരളത്തിലേക്കു വരുന്നതിനു 48 മണിക്കൂര്‍ മുന്‍പോ എത്തിയ ഉടനെയോ ആര്‍ടിപിസിആര്‍ ടെസ്റ്റ് ചെയ്യണം. പരിശോധനാഫലം വരുന്നതുവരെ ഇവര്‍ റൂം ഐസൊലേഷനില്‍ തുടരണം. പോസിറ്റീവായാല്‍ ആരോഗ്യവകുപ്പ് അധികൃതരുമായി ബന്ധപ്പെടണം. നെഗറ്റീവായവര്‍ ശാരീരിക അകവും കോവിഡ് മാനദണ്ഡങ്ങളും പാലിച്ചു മാത്രമേ പുറത്തിറങ്ങാവൂ. രോഗലക്ഷണങ്ങളുണ്ടെങ്കില്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണം.

ആര്‍ടിപിസിആര്‍ പരിശോധന നടത്താത്തവര്‍ 14 ദിവസം റൂം ഐസൊലേഷനില്‍ കഴിയണം.

Spread the love
English Summary: REVIED QUARENTINE ISOLATION GUIDELINES RELEASED

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick