Categories
exclusive

എന്‍.എസ്. മാധവന്‍ പ്രവചിക്കുന്നു, ഇടതിന് 80, യു.ഡി.എഫിന് 59, ട്വന്റി ട്വന്റിക്ക് ഒന്ന്, ബിജെപി പൂജ്യം

പ്രമുഖ ഏജന്‍സികളുടെ പോസ്റ്റ് പോള്‍ പ്രവചനത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കേ, വോട്ടെണ്ണലിന് നാലു ദിവസം മാത്രം ബാക്കി നില്‍ക്കെ, പ്രശസ്ത എഴുത്തുകാരനും നിരീക്ഷകനുമായ എന്‍.എസ്. മാധവന്‍ ഇടതുമുന്നണിയുടെ തുടര്‍ഭരണം പ്രവചിക്കുന്നു. എണ്‍പത് സീറ്റ് ഇടതുപക്ഷത്തിന് കിട്ടുമെന്നാണ് മാധവന്റെ പ്രവചനം. യു.ഡി.എഫിന് 59 സീറ്റ് കിട്ടും. കുന്നത്തുനാട്ടില്‍ അരാഷ്ട്രീയ പ്രസ്ഥാനമായ ട്വന്റി ട്വന്റി വിജയക്കൊടി പാറിക്കും എന്നും മാധവന്‍ പറയുന്നു. ട്വിറ്ററിലാണ് ഇദ്ദേഹം തന്റെ പ്രവചനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

മാധവന്റെ പ്രവചനത്തിലെ പ്രത്യേകമായി നിഴലിക്കുന്ന ഒരു കാര്യം, കണ്ണൂര്‍ ഒഴികെ ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രങ്ങളായ ജില്ലകളില്‍ എല്ലാം ഇത്തവണ പണ്ടത്തെ അത്ര സീറ്റ് നേടാന്‍ അവര്‍ക്ക് കഴിയില്ല എന്നതാകുന്നു. കഴിഞ്ഞ തവണ തൂത്തുവാരിയ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളില്‍ മേല്‍ക്കൈ ഉണ്ടാവുമെങ്കിലും കഴിഞ്ഞ തവണത്തെ ആധിപത്യം നഷ്ടപ്പെടും, സീറ്റുകള്‍ 3-4 വെച്ച് കുറയും.

thepoliticaleditor
എന്‍.എസ്.മാധവന്‍ ട്വിറ്ററില്‍ പങ്കുവെച്ച വിജയപരാജയ പട്ടിക

ജില്ലകളിലെ വിജയ സാധ്യതകളുടെ വിശദമായ പ്രവചനവും മാധവന്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. തിരുവനന്തപുരം(9), കൊല്ലം(7), പത്തനംതിട്ട(4), ആലപ്പുഴ(5), കോട്ടയം(5), തൃശ്ശൂര്‍(9), പാലക്കാട്(9), മലപ്പുറം(3), കോഴിക്കോട്(9), വയനാട്(2), കണ്ണൂര്‍(9), കാസര്‍ഗോഡ്(3) എന്നീ ജില്ലകളില്‍ ഇടതു മുന്നണിക്കായിരിക്കും മേല്‍ക്കൈ(കിട്ടാവുന്ന സീറ്റുകള്‍ ബ്രാക്കറ്റില്‍ നല്‍കിയിരിക്കുന്നു).
ഇടുക്കി(3), ഏറണാകുളം(9),മലപ്പുറം(13) എന്നീ മൂന്നു ജില്ലകളില്‍ മാത്രമായിരിക്കും യു.ഡി.എഫിന് ഭൂരിപക്ഷം ലഭിക്കുക. ഏറണാകുളം ജില്ലയിലാണ് ട്വന്റി ട്വന്റിക്ക് ഒരു സീറ്റ് കിട്ടുക. ബി.ജെ.പി. നയിക്കുന്ന എന്‍.ഡി.എ. മുന്നണിക്ക് കേരളത്തില്‍ ഇക്കുറി ഒറ്റ സീറ്റു കിട്ടില്ലെന്നും എന്‍.എസ്.മാധവന്‍ പ്രവചിക്കുന്നു.
തിരുവനന്തപുരത്ത് ആകെയുള്ള 14 സീറ്റില്‍ 2016-ല്‍ ഇടതുമുന്നണിക്ക് കിട്ടിയ പത്ത് സീറ്റില്‍ ഇത്തവണ ഒരെണ്ണം കുറയും. കൊല്ലത്തും ഇടതുപക്ഷത്തിന് സീറ്റുകള്‍ കുറയും, മേല്‍ക്കൈ നഷ്ടപ്പെടില്ലെങ്കിലും. 2016-ല്‍ ആകെയുള്ള പതിനൊന്നില്‍ പത്ത് സീറ്റും കിട്ടിയ ഇടത്ത് ഇത്തവണ ഏഴായി കുറയും. ആലപ്പുഴയിലും ഇടതിന് സീറ്റ് കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്നും കുറയും. കഴിഞ്ഞ തവണ ഏഴ് ഉണ്ടായിരുന്നത് ഇത്തവണ അഞ്ച് ആവും. ആലപ്പുഴയില്‍ ആകെ സീറ്റ് ഒന്‍പത് ആണ്.
ഏറണാകുളത്ത് കഴിഞ്ഞ തവണ കിട്ടിയ അഞ്ചില്‍ ഇത്തവണ നാലെണ്ണം മാത്രമാണ് ഇടതിന് കിട്ടുക. തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളാവും ഇടതിന് തിരിച്ചടി ഉണ്ടാകാവുന്ന മറ്റ് പ്രധാന ജില്ലകള്‍. 13 സീറ്റുകള്‍ ഉള്ള തൃശ്ശൂരില്‍ കഴിഞ്ഞ തവണ ഇടതിന് 12 സീറ്റും കിട്ടിയിരുന്നു. ഇത്തവണ അത് 9 ആയി കുറയും. യു.ഡി.എഫ് മൂന്ന് സീറ്റ് അധികം കിട്ടും.
13 സീറ്റുള്ള കോഴിക്കോട്ട് 2016-ല്‍ 11 സീറ്റും ഇടതുപക്ഷം നേടിയ ശക്തി ഇത്തവണ ഉണ്ടാകില്ല. ഒന്‍പത് സീറ്റ് മാത്രമേ കിട്ടൂ. യു.ഡി.എഫിന് രണ്ടിനു പകരം നാല് സീറ്റ് കിട്ടും.
അതേസമയം ഇടതുമുന്നണി ഇത്തവണ സ്വന്തം സീറ്റ് വര്‍ധിപ്പിക്കുന്ന ഏക ജില്ല കണ്ണൂര്‍ ആയിരിക്കും എന്നും മാധവന്‍ പ്രവചിക്കുന്നു. 11 സീറ്റുള്ള കണ്ണൂരില്‍ 2016-ല്‍ 8–3 ഇങ്ങനെയാണ് ഇടത്-വലത് സീറ്റുകള്‍ എങ്കിില്‍ ഇത്തവണ അത് 9–2 എന്ന നിലയിലായിരിക്കും എന്നാണ് മാധവന്റെ നിഗമനം.

മുന്‍ തവണ 90 സീറ്റ് ലഭിച്ച ഇടതുമുന്നണിക്ക് ഇത്തവണ 80 ആയി കുറയും. എങ്കിലും ഭരണം വീണ്ടും കിട്ടുക തന്നെ ചെയ്യും. ഇടതിന് കുറയുന്ന പത്ത് സീറ്റ് യു.ഡി.എഫിന് കിട്ടും. 49 മാറി 59 ആവും.

Spread the love
English Summary: renowned writer n s madhavan predicts left victory in kerala with some simple majority

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick