Categories
kerala

മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കുലംകുത്തിയായി, പുറത്തായി

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കുന്നതിനുള്ള പ്രചാരണം നടത്തിയെന്ന് ആരോപിച്ച് മന്ത്രി പി. തിലോത്തമന്റെ പ്രൈവറ്റ് സെക്രട്ടറിയെ സിപിഐയില്‍ നിന്ന് പുറത്താക്കി. ലോക്കല്‍ കമ്മിറ്റി മുന്‍ സെക്രട്ടറി കൂടിയായ പി. പ്രദ്യോതിനെയാണ് പുറത്താക്കിയത്. വ്യാഴാഴ്ച മന്ത്രി പി. തിലോത്തമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു തീരുമാനം. തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ പ്രദ്യുത് പങ്കെടുത്തിരുന്നില്ല. ചേര്‍ത്തലയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി. പ്രസാദിനെ തോല്‍പ്പിക്കണമെന്ന വിധത്തില്‍ പ്രദ്യോത് പ്രചാരണം നടത്തിയതായി പാര്‍ട്ടിക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സിപിഐയുടെ ഈ നടപടി. പി. തിലോത്തമന്റെ മറ്റ് പേഴ്സണല്‍ അംഗങ്ങള്‍ക്കെതിരേയും സമാനമായ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

Spread the love
English Summary: private secretary of minister p thilothaman expelled from cpi

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick