സ്വന്തം പാര്‍ടിക്കുമേല്‍ സ്ഥിരമായി പതിഞ്ഞു കിടക്കുന്ന ആരോപണങ്ങള്‍ തിരിച്ചു പ്രതിയോഗികളുടെ മേല്‍ പ്രയോഗിക്കുക എന്ന തന്ത്രം കേരളത്തിലെ സാക്ഷര സമൂഹത്തില്‍ വിലപ്പോവാനിടയില്ല എന്ന കാര്യം ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് അറിയാത്തതാവില്ല. പക്ഷേ കേരളത്തില്‍ ഇന്നലെ പര്യടനം നടത്തിയ നരേന്ദ്രമോദിയുടെ പ്രസംഗത്തില്‍ മുഴച്ചു നിന്നത് ഇടതു, യു.ഡി.എഫ്. കക്ഷികള്‍ക്കെതിരെ കണ്ണടച്ചുള്ള ആരോപണ വര്‍ഷം തന്നെയായിരുന്നു. ഇത് കേട്ട് കേരളീയര്‍ വിശ്വസിക്കുകയല്ല, ചിരിക്കുകയാണ് ചെയ്യുക എന്നു മാത്രം.
പത്തനംതിട്ടയിലെ കോന്നിയില്‍ എത്തിയ പ്രധാനമന്ത്രി പ്രസംഗിച്ചതിലെ ഇടതു-യു.ഡി.എഫിനെതിരായ ചില ആരോപണങ്ങള്‍.
വോട്ടുബാങ്ക് പൊളിറ്റിക്‌സ്
പണമുണ്ടാക്കല്‍
പിന്‍വാതിലിലൂടെ അധികാരം
സമഗ്രാധിപത്യ രാഷ്ട്രീയം
ഇനി തിരുവനന്തപുരത്തെ റാലിയില്‍ മോദി പ്രസംഗിച്ചതിലെ പ്രധാന ആരോപണങ്ങള്‍.
ഭരണത്തെ ദുരുപയോഗം ചെയ്യല്‍
അഴിമതി,
വര്‍ഗീയത,
ജാതീയത,
മുതലാളിത്ത ചങ്ങാത്തം
സ്വജന പക്ഷപാതം
യു.ഡി.എഫിലും എല്‍.ഡി.എഫിലും ഈ പ്രശ്‌നങ്ങള്‍ രൂക്ഷമായതിനാല് ജനം (ഇതൊന്നും ഇല്ലാത്ത )എന്‍.ഡി.എ. സര്‍ക്കാരിനെ തിരഞ്ഞെടുക്കുമെന്നും മോദി കടുംവെട്ടു വെട്ടിയാണ് ഇരു മുന്നണികളെയും ആക്ഷേപിച്ചും ബി.ജെ.പി.യെ പുരസ്‌കരിച്ചും പ്രസംഗിച്ചത്.