Categories
national

കൊവിഡിന്റെ മറവില്‍ കര്‍ഷകസമരം നിര്‍ത്തിക്കാന്‍ സുപ്രീംകോടതിയില്‍ ഹര്‍ജി

ഡല്‍ഹി അതിര്‍ത്തികളില്‍ സമരം ചെയ്യുന്ന കര്‍ഷകരെ കൊവിഡ് പടരുന്നത് മറയാക്കി അവിടെ നിന്നും അടിയന്തിരമായി മാറ്റാന്‍ കോടതിയെ ഇടപെടവിക്കാന്‍ ശ്രമം തുടങ്ങി. ഡോ. നന്ദ കിഷോര്‍ ഗാര്‍ഗ് എന്ന വ്യക്തി സുപ്രീംകോടതിയില്‍ ഇതു സംബന്ധിച്ച് ഹര്‍ജി ഫയല്‍ ചെയ്തിരിക്കയാണ്. പൊതു സ്ഥലത്ത് നേതാക്കള്‍ ഒത്തുചേരുന്നത് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടു നല്‍കിയ ഹര്‍ജിയില്‍ കര്‍ഷകര്‍ പക്ഷോഭ സ്ഥലങ്ങളില്‍ പണിത താല്‍ക്കാലിക നിര്‍മ്മാണങ്ങള്‍ നീക്കണമെന്നും ആവശ്യപ്പെടുന്നു. പ്രക്ഷോഭകരെ അടിയന്തിരമായി നീക്കാന്‍ കോടതി ഉത്തരവിടണം. കര്‍ഷക പ്രക്ഷോഭം നിയമവിരുദ്ധമാണെന്നും കൊവിഡ് പടരുന്ന സാഹചര്യത്തില്‍ അവരെ അതിര്‍ത്തികളില്‍ തുടരാന്‍ അനുവദിക്കരുതെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഏറെ മാസങ്ങള്‍ക്കു ശേഷമാണ് കര്‍ഷക പ്രക്ഷോഭത്തെ നേരിടണമെന്ന് ആവശ്യപ്പെട്ട് ഒരു ഹര്‍ജി സുപ്രീംകോടതിയിലെത്തുന്നത്. പുതിയ ചീഫ് ജസ്റ്റിസ് ചുമതലയേറ്റ സാഹചര്യത്തിലാണ് ഹര്‍ജി എന്നതും ശ്രദ്ധേയമാണ്.

Spread the love
English Summary: plea IN SUPREME COURT SEEKING DIRECTION TO STOP FARMERS PROTEST IN DELHI BOARDERS

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick