Categories
kerala

ഗൗരിയമ്മയുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു, മുഖ്യമന്ത്രി സന്ദർശിച്ചു

മൂന്നു ദിവസം മുമ്പ് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാല്‍ തിരുവനന്തപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവ് കെ.ആര്‍.ഗൗരിയമ്മയെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. ഏപ്രില്‍ 23-നാണ് ഗൗരിയമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തീവ്രമായ അണുബാധയും പനിയും മൂലം ഗുരുതരാവസ്ഥയിലാണ് ഗൗരിയമ്മ. ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടായിട്ടില്ല.

102-ാം വയസ്സിലേക്കു പ്രവേശിച്ച ഗൗരിയമ്മ അടുത്ത കാലത്ത് തീരെ അവശയായിരുന്നു. അവരുടെ ജീവിതത്തിലാദ്യമായി ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബൂത്തില്‍ പോയി വോട്ട് ചെയ്തില്ല. തപാല്‍ വോട്ടാണ് ആദ്യമായി ഗൗരിയമ്മ രേഖപ്പെടുത്തിയിരുന്നത്.

thepoliticaleditor
Spread the love
English Summary: PINARAYI VIJAYAN VISITED K R GOURI AMMA IN HOSPITAL

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick