കണ്ണൂർ പാനൂരിൽ തിരഞ്ഞെടുപ്പ് ദിവസം രാത്രി മുസ്ലിം ലീഗ് പ്രവർത്തകൻ മന്‍സൂര്‍ കൊല്ലപ്പെട്ട കേസിലെ രണ്ടാം പ്രതി രതീഷ് കോഴിക്കോട് നാദാപുരം വളയം പോലീസ് സ്റ്റേഷൻ പരിധിയിലുള്ള സ്ഥലത്തു മരിച്ചനിലയില്‍ കാണപ്പെട്ടു. കോഴിക്കോട് ചെക്യാട് അരൂണ്ടയിലെ സ്വകാര്യവ്യക്തിയുടെ പറമ്പിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടത്. രതീഷിന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം അന്വേഷണസംഘം എത്തിയിരുന്നു. മന്‍സൂര്‍ വധക്കേസില്‍ പ്രതികളെ ഉടൻ പിടികൂടുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയതിനു പിന്നാലെയാണു സംഭവം. പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തിയില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ് മുന്നറിയിപ്പു നല്‍കിയിരുന്നു.
ഷിനോസിന്‍റെ മൊബൈല്‍ ഫോണില്‍നിന്നും അന്വേഷണ സംഘത്തിന് നിർണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. മൊബൈല്‍ ഫോണ്‍ വിശദമായി പരിശോധിക്കാൻ സൈബര്‍ സെല്ലിന് കൈമാറി. പ്രതികള്‍ ഉപയോഗിച്ചതെന്ന് സംശയിക്കുന്ന ഇരുചക്ര വാഹനങ്ങളും കണ്ടെത്തി.